പുലിമറഞ്ഞ തൊണ്ടച്ചന്‍ ഭാഗം 1 ഇവിടെ വായിക്കാം.
അള്ളടം നാട്ടിലേക്ക് പോകേണ്ടെന്ന് വാശി പിടിച്ച ഭാര്യയോട് നാടിന്റെയും ജന്മിയുടെയും അഭിമാനം കാക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചേ പറ്റു എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി. പുലിമറയല്‍ വിദ്യ പ്രയോഗിച്ചാല്‍ തിരിച്ചു മനുഷ്യനാകാന്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഏറ്റവും വിശ്വസ്തരായ ആളുകള്‍ തന്നെ വേണം അതു ചെയ്യാന്‍. അക്കാര്യം കാരി ഭാര്യയെ തന്നെ ഏല്പിച്ചു. പുലിരൂപം ധരിച്ചു താന്‍ വീട്ടിലെത്തിയാല്‍ ഒരു പാത്രത്തില്‍ അരികഴുകിയ വെള്ളം പുലിയുടെ മേല്‍ ഒഴിക്കണം, ചാണകത്തില്‍ മുക്കിയ ‘മാച്ചി’ കൊണ്ട് ദേഹത്ത് അടിക്കണം. നിങ്ങടെ വെള്ളച്ചിയല്ലേ എന്നും, വയറു തൊട്ട് നിങ്ങളുടെ കരുവല്ലെ ഇത് എന്നും പറയണം. ഇത്രയും ചെയ്താല്‍ മാത്രമേ പുലിത്തെറം ശമിക്കൂ. ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ മനുഷ്യനാകൂ. ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിക്കണം, മാത്രവുമല്ല ഇതു ചെയ്യുമ്പോള്‍ ആരും കാണുവാനും പാടില്ല. വെള്ളച്ചി എല്ലാം സമ്മതിച്ചു.
അള്ളടം നാട്ടിലേക്ക് പുറപ്പെട്ട കാരി ഗുരുക്കള്‍ക്കും സംഘത്തിനും വഴി നിറയെ പരിഹാസ വചനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. പ്രശസ്തരായ മാന്ത്രികര്‍ക്കും വൈദ്യന്മാര്‍ക്കും സാധിക്കാത്ത കാര്യമാണോ ഒരു പുലയന്‍ ചെയ്യാന്‍ പോകുന്നത്??
“മലനാട്ടില്‍ മഞ്ഞയില്ലാഞ്ഞിട്ടോ
ഇന്നാട്ടില്‍ കൂവ വരുത്തുന്നത്”
എന്ന മട്ടില്‍ മേല്‍ ജാതിക്കാര്‍ പരിഹാസം ചൊരിഞ്ഞു.
കോവിലകത്തെത്തിയ കാരി തന്റെ മാന്ത്രിക വിദ്യയിലൂടെ തമ്പുരാന്റെ രോഗം മനസ്സിലാക്കി ബാധോച്ചാടനം നടത്തി രോഗം ഭേദമാക്കി. അസുഖം ഭേദമായപ്പോള്‍ തമ്പുരാന് കാരിയുടെ ഒടിമറയല്‍ അഥവാ പുലിമറയല്‍ വിദ്യ കാണണം. വളരെ കരുതലോടെ ചെയ്യേണ്ട വിദ്യയാണത്. എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ തിരിച്ചു മനുഷ്യരൂപത്തിലേക്ക് വരിക അസാധ്യം. എങ്കിലും കാരി ധൈര്യപൂര്‍വ്വം പുലിമറയല്‍ നടത്തി രാജാവിനെ അമ്പരപ്പിച്ചു. തിരികെ മനുഷ്യരൂപം കിട്ടാനായി തന്റെ ചാളയിലേക്ക് പുറപ്പെട്ട കാരി കണ്ടത് അടച്ചിട്ട വാതിലാണ്.
കാരിയെ ചതിക്കാനായി രാജാവിന്റെ ആളുകള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. രാജഭടന്മാര്‍ വെള്ളച്ചിയോട് പുലിമറയല്‍ നടത്തുന്നില്ലെന്നും വാതിലടച്ചിരിക്കാന്‍ കാരി പറഞ്ഞയച്ചിട്ടുണ്ടെന്നും കള്ളം പറഞ്ഞു. അതു വിശ്വസിച്ച വെള്ളച്ചി വാതിലടച്ച് അകത്തിരിപ്പായി.
പറഞ്ഞതില്‍ നിന്നും വിപരീതമായി ഭാര്യ പ്രവര്‍ത്തിച്ചത് കണ്ട് കലിമൂത്ത പുലി രൂപം പൂണ്ട കാരി വാതില്‍ പൊളിച്ചകത്തു കടന്നു. പുലിയെ കണ്ട് നിലവിളിച്ച വെള്ളച്ചിയെ കലിയടങ്ങാത്ത കാരി കടിച്ചു കീറി വയറ് പൊളിച്ചു. മനുഷ്യരൂപം തിരിച്ചു ലഭിക്കാതെ കാരി പുലിയന്നൂര്‍ മലയിലേക്ക് മറഞ്ഞു.
അല്പകാലത്തിനകം തന്നെ അള്ളട രാജാവ് വീണ്ടും രോഗബാധിതനായി. ദേവപ്രശ്നത്തില്‍ പുലി മറഞ്ഞ കാരി ഗുരുക്കളുടെ കോപം മൂലമാണ് രാജാവ് രോഗബാധിതനായതെന്ന് വെളിപ്പെട്ടു. രോഗശാന്തി വേണമെങ്കില്‍ കാരി ഗുരുക്കളെ കെട്ടിയാടിക്കണമെന്നും ബോധ്യപ്പെട്ടു. അങ്ങിനെ മാടായി കാരി ഗുരുക്കള്‍ക്ക് തെയ്യക്കോലം കല്‍പ്പിക്കുകയും പുലിമറഞ്ഞ തൊണ്ടച്ചനായി തെയ്യം കെട്ടിയാടിച്ച് ആരാധിക്കുകയും ചെയ്തു.
പുലയ സമുദായത്തില്‍ പെട്ട ആളുകളാണ് പുലി മറഞ്ഞ തൊണ്ടച്ചന്‍ തെയ്യം കെട്ടിയാടി വരുന്നത്.
* ‘മാച്ചി’ - ചൂല്
അവലംബം: കളിയാട്ടം, സി.എം.എസ്. ചന്തേര
Monday, September 29, 2008
Subscribe to:
Post Comments (Atom)
12 comments:
ചതിയില്‍ പെട്ട് പുലിയായ് മറഞ്ഞ തൊണ്ടച്ചന്റെ കഥയുടെ അവസാന ഭാഗം.
കണ്ണൂരാനേ... പുതിയ അറിവുകള്‍ പറഞ്ഞുതന്നതിന് നന്ദി... 2 ഭാഗവും ഒരുമിച്ച് വായിച്ചു.
പെരുന്നാള്‍ ആശംസകളും. :)
:):)
:)
ചാത്തനേറ്: വായിച്ചു, ഈ തെയ്യം എവിടൊക്കെയാ ഉണ്ടാവുക എന്നൂടെ പറയായിരുന്നു.
കണ്ണൂരാനേ രണ്ടു് ഭാഗവും വായിച്ചു. ചതിയുടെ കഥകള്‍. തെയ്യം അറിവുകള്‍ പങ്ക് വയ്ക്കുന്നതിനു് നന്ദി...
കണ്ണൂരാനെ,
ഞാനും ഒരു കണ്ണൂര്‍കാരന്‍ - മാടായിക്കാരന്‍. തെയ്യം കാണാന്‍ വലിയ താല്പര്യമായിരുന്നെങ്കിലും ഐതിഹ്യങളും കഥകളും ഇത്രയും ഡിറ്റൈല്‍ ആയി അറിയില്ലായിരുന്നു. നന്ദീ. ഞങളുടെ തറവാട്ടീലും 3-4 തെയ്യങള്‍ കെട്ടിയാടിക്കാറുണ്ട്. എന്തായാലും കുറെ അറീവുകള്‍ പകര്‍ന്നു തന്നതിനെ ഒരിക്കല്‍ കൂടി നന്ദി....സ്നേഹത്തോടെ..
മനോഹരം
കണ്ണൂരാനേ,
രണ്ടു ഭാഗവുമൊരുമിച്ച് വായിച്ചൂ.
നന്നായിട്ടുണ്ട്.
This is really Great. Thanks and Best wishes.
nannaayi
എന്‍ പ്രഭാകരന്റെ 'പുലി ജന്‍മം' എന്ന നാടകം നാട്ടിലെ ക്ലബ്ബ് അവതരിച്ചപ്പോള്‍ അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അന്നേ തുടങ്ങിയതാണ് തൊണ്ടച്ചനോടുള്ള ഇഷ്ടം. പിന്നെ, പ്രിയനന്ദന്റെ സിനിമ. ചെറുപ്പകാലം മുതലേയുള്ള തെയ്യത്തോടുള്ള ആരാധന കൂടിയായപ്പോള്‍ തൊണ്ടച്ചനെ കാണാനുള്ള ആഗ്രഹം ശക്തമായി. പക്ഷെ ഇതുവരെ തൊണ്ടച്ചന്‍ തെയ്യം കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോള്‍ തെയ്യം സീസണാണല്ലോ, അടുത്ത ദിവസങ്ങളില്‍ തൊണ്ടച്ചന്‍ തെയ്യം കെട്ടുന്ന ഏതെങ്കിലും കാവുകള്‍ കണ്ണൂരാന്റെ അറിവിലുണ്ടെങ്കില്‍ അറിയിക്കുക. ഓഫീസില്‍ പനിയാണെന്ന് കള്ളം പറഞ്ഞെങ്കിലും ഞാന്‍ പോകും. തെയ്യത്തെക്കുറിച്ച് ഉപയോഗപ്രദമായ അറിവുകള്‍ പകരുന്ന കണ്ണൂരാന് ആയിരം നന്ദി
Post a Comment