
മഹാഭാരത കഥയും, ബാലുശ്ശേരിയിലെ ഒരു നായര്‍ പോരാളിയുടെ കഥയുമാണിവിടെ ഇടകലര്‍ന്നു വരുന്നത്. ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അര്‍ജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാര്‍വ്വതിമാര്‍ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവന്‍ കാമാര്‍ത്തനായി പാര്‍വതിയെ പ്രാപിക്കുകയും അങ്ങിനെ വേട്ടയ്ക്കൊരുമകന്‍ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകള്‍ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ , പരമശിവന്‍ അപ്രകാരം ചെയ്തു. അങ്ങിനെയാണ് വേട്ടയ്ക്കൊരുമകന്‍ ഭൂമിയിലെത്തിയതത്രെ.
(വേട്ടയ്ക്കൊരു മകന്റെ തോറ്റം ഇവിടെ കാണാം)
ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകന്‍ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തില്‍ അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കൊട്ട കുറുമ്പ്രാതിരിമാര്‍ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറുമ്പ്രാതിരിമാര്‍ കോട്ട വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.
(വേട്ടയ്ക്കൊരു മകന്റെയും ഊര്‍പ്പഴശ്ശിയുടെയും വെള്ളാട്ടങ്ങള്‍ ഇവിടെ കാണാം)
വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാന്‍ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങള്‍ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങള്‍ക്കകം ആ പിഞ്ചു പൈതല്‍ ഉടച്ചു തീര്‍ത്തു.
(വേട്ടയ്ക്കൊരു മകന്റെയും ഊര്‍പ്പഴശ്ശിയുടെയും വെള്ളാട്ടങ്ങള്‍ പ്രതീകാത്മകമായി നാളികേരം തകര്‍ക്കുന്നത് ഇവിടെ കാണാം)
ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകര്‍ത്തു” എന്നാണ് തോറ്റം പാട്ടില്‍ ഇതേ പറ്റി പാടാറുള്ളത്.

വേട്ടയ്ക്കൊരു മകന്‍ നെടിയിരുപ്പു സ്വരൂപത്തില്‍ ക്ഷേത്രപാലന്റെ കൂടെയും, മറ്റിടങ്ങളില്‍ ഊര്‍പ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും ഊര്‍പ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്.
(വേട്ടയ്ക്കൊരു മകന്‍ തെയ്യം)
നായര്‍ സമുദായക്കാരുടെ പ്രധാന ആരാധനാ മൂര്‍ത്തിയാണ് വേട്ടയ്ക്കൊരു മകന്‍.
വേട്ടയ്ക്കൊരു മകന്‍ വിക്കിയില്‍
ഫോട്ടോ: കണ്ണൂരാന്‍
വീഡിയോ കടപ്പാട്: തോറ്റം, വെള്ളാട്ടം - പി.പ്രമോദ് കുമാര്‍
തെയ്യം: ഇ.സുനില്‍ കുമാര്‍
(വീഡിയോ ക്വാളിറ്റി മോശമാണ്, സദയം ക്ഷമിക്കുമല്ലൊ)
17 comments:
നായരായി പുറപ്പെട്ടു, നാളികേരം തകര്‍ത്ത വേട്ടയ്ക്കൊരു മകന്റെ കഥ. പുതിയ ഫോട്ടോ-വീഡിയോ പോസ്റ്റ്.
നല്ല പോസ്റ്റ്. ഐതീഹ്യകഥാപാത്രങ്ങളുമായി പരിചയപ്പെടാന്‍ കഴിയുന്നു.... നന്നായി
കുന്നംകുളത്ത് കക്കാട് ഗണപതി ക്ഷേത്രത്തിലാണെന്നു തോന്നുന്നു.വേട്ടേക്കെരന്‍ പാട്ടും തേങ്ങയുടക്കലും ഉണ്ടാവാറുണ്ട്.
തെയ്യം കെട്ടലൊന്നുമില്ലെന്നു തോന്നുന്നു, കണ്ടിട്ടില്ല ഇനി ഒരിക്കല്‍ പോയി കാണണം.ഫോട്ടോകള്‍ പതിവു പോലെ ഗംഭീരമായിരിക്കുന്നു,വിവരണവും.ഭാവുകങ്ങള്‍.
പരിചയപ്പെടുത്തലിനു നന്ദി,
ആശംസകള്‍
അതിശയിപ്പിക്കുന്ന വിവരണങ്ങള്‍...
വളരെ നന്ദി, ഇതൊക്കെ ഞങ്ങളിലേയ്ക്കും എത്തിക്കുന്നതിന്
ഒരോ പോസ്റ്റ് വായിക്കുമ്പോഴും നേരില്‍ കാണാനുള്ള കൊതി കൂടുന്നു.
അയ്യേ...
തെയ്യത്തിന്റെ കാര്യമാ പറഞ്ഞത്..
എന്തായാലും ആ തോറ്റത്തിന്റെ കൊട്ട് ആദ്യം ഒന്ന് കേള്‍ക്കുമ്പോള്‍ ഒരു ഒറച്ചല് വരുന്നു എന്നത് വേറെ കാര്യം. :)
പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html
ഞങ്ങളുടെ നാട്ടില്‍ - ചേന്ദമംഗലത്ത് - വേട്ടയ്കൊരുമകന്‍ പാട്ട് മുടങ്ങാതെ കണ്ടിരുന്നത് ഓര്‍മ്മവന്നു. കൂടെ തേങ്ങ ഉടയ്കലും കളമെഴുത്തും കണ്ടിട്ടുണ്ട്, തെയ്യം കണ്ടിട്ടില്ല. പോസ്റ്റ് നന്നായിട്ടുണ്ട്. ആശംസകള്‍!
ഷാരു, ഫസല്‍, പ്രിയ, വാല്‍മീകി, ശ്രീലാല്‍: നന്ദി, അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനത്തിനും.
കാവലാന്‍, നിഷേധി: അത്തരം പാട്ടുകളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും അറിയുവാന്‍ താല്പര്യമുണ്ട്. പറ്റുമെങ്കില്‍ എഴുതൂ, ഇപ്പോല്‍ ഇത് വിക്കിയിലും ഇട്ടിട്ടുണ്ട്, അതിലും കൂട്ടിച്ചേര്‍ക്കാം. നന്ദി.
നന്നായി ..നല്ല പോസ്റ്റ് ( തൂണ്‍ )
കൊള്ളാം കണൂരാന്‍..നന്ദി..
നന്ദി.. ഈ കണ്ണൂര്‍ മണത്തിന്..
വേട്ടയ്ക്കൊരു മകന്‍ പാട്ട് അഥവാ വേട്ടേയ്ക്കരന്‍ പാട്ട് എന്ന ഒരു ആചാരം കളമെഴുതി വെളിച്ചപ്പാട് കളം മായ്ക്കുകയും കുറുപ്പന്മാര്‍ കളം പാട്ട് പാടുകയും ഒക്കെ ആയി കണ്ടിട്ടുണ്ട്. അവിടേയും നാളികേരം ഉടക്കുന്ന പതിവുണ്ട്. വെളിച്ചപ്പാടാണ്‍ നാളികേരം ഉടക്കുക. അങ്ങനെ പന്തീരായിരാം നാളികേരം ഒറ്റ ഇരിപ്പിന് ഉടക്കും വെളിച്ചപ്പാട്! വെള്ളുവനാടും വടക്കേ മലബാറും തമ്മില്‍ അധികം ദൂരമൊന്നുമില്ലലോ.
-സു-
Thanks for sharing these much details to us. I am from Shornoor side, in my house also we are conducting "vettekkaran patt" every year.
Singing part is doing by "kallatte kurups". They are singing the full stories of Vettekaran like a song. In that song always they are using the words " wayanad, balussery,etc".
" velichapad" part is doing from one "namboothiri" who is belongs to "erandapurathkad" Mana.
but the story of Vettekaran is slightly different from yours with ours. We are considering "vettekkaran" as "father" and vettekkorumakan as "makan/Son" .While doing the poojas the dhyana slokam also diffenent for these two.
This is a nice post, please continue with more and more details of vettekkaran
With Regards
Prasanth.M.A
അറിയാതിരുന്ന ഒരു പുരാണകഥ പറഞ്ഞുതന്നതിന് നന്ദി.
വളരെ ഉപകാരപ്രദമായ പോസ്റ്റ് ... വേട്ടക്കൊരുമകന്റെ ആസ്ഥാനം ഗൂടല്ലൂരിനു അടുത്തുള്ള നമ്പുമല കോട്ട ആണെന്ന് ശ്രീ M G ശശിഭൂഷന്‍ എഴുതിയ കേരളീയരുടെ ദേവതാസങ്കല്പം എന്ന പുസ്തകത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു . പുസ്തകം ഇപ്പോള്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ കൂടുതലൊന്നും പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. ആ കഥ കൂടെ ഉള്‍പ്പെടുത്തിയാല്‍ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു.
Post a Comment