nga

നട്ടുച്ചയ്ക്ക് കാട്ടില്‍ ചെണ്ടകൊട്ട്.
കാടുണരുന്നു.

പൊടുന്നനെ,
കത്തിച്ച ചൂട്ടുമായ് ഗുളികന്‍ പ്രത്യക്ഷപ്പെടുന്നു.

അസുരതാളം കൊട്ടികയറുമ്പോള്‍ നിവേദ്യമായി കലശംവെച്ച കള്ളുകുടിച്ച് ഗുളികനാടുന്നു.
ഇത് ഗുളികന്‍ തെയ്യം. ഗുളികന്റെ കുടിയിരുത്തം കാട്ടില്‍, മരത്തില്‍ ചാരിവെച്ച ശൂലത്തിലാണ്. ‘ഗുളികന് കലശം വെച്ചോളാം‘ എന്നാണ് പ്രാര്‍ത്ഥന. കലശം വെയ്ക്കേണ്ടത് കള്ള്. കെട്ടുന്ന നാട്ടിലേയും കെട്ടാന്‍ അവകാശമുള്ള തെയ്യക്കാര്‍ക്കും അനുസരിച്ച് ഗുളികന്റെ രൂപത്തിലും ഭാവത്തിലും വെത്യാസമുണ്ടാകും. ഇത് കാസറഗോഡ് ജില്ലയിലെ തുളുഭാഷ സംസാരിക്കുന്ന കോപ്പാളന്മാരുടെ ഗുളികനാണ്.
മുന്‍പ് എന്റെ ബ്ലോഗില്‍ പ്രസിദ്ധികരിച്കതാണ് (link). ശ്രീജിത്ത് പറഞ്ഞതുപ്രകാരം ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.