ഉത്തര മലബാറിലെ കളിയാട്ടങ്ങളില്‍ കാണുന്ന അനാദൃശ്യമായ ചടങ്ങുകളിലൊന്നാണ് മീനമൃത്.
മത്സ്യബന്ധനം കുലത്തൊഴിലായിട്ടുള്ള വെള്ളുവ സമുദായത്തില്‍ പെട്ട ആളുകള്‍ക്കാണ് മീനമൃത് എടുക്കുവാനുള്ള അധികാരം. ഈ കുടുംബത്തില്‍ പെട്ട ഒരാളെ വെള്ളുവക്കുറുപ്പായി സ്ഥാനം നല്‍കിയിട്ടുണ്ടാകും.വെള്ളുവക്കുറുപ്പിന്റെ നേതൃത്വത്തിലാണ് മീനമൃത് കൊണ്ടുവരിക.

കളിയാട്ടത്തോടനുബന്ധിച്ച തെയ്യങ്ങള്‍ വൈകുന്നേരങ്ങളിലാണ് ഉണ്ടാവുകയെങ്കിലും, മീനമൃതിനുള്ള തയ്യാറെടുപ്പ് രാവിലെ മുതല്‍ തന്നെ ആരംഭിക്കും. കാവില്‍/അമ്പലത്തില്‍ നിന്നുള്ള തീര്‍ത്ഥവുമായി പുഴക്കരയിലുള്ള തറവാട്ടിലേക്ക് രാവിലെ തന്നെ വെള്ളുവക്കുറുപ്പ് പുറപ്പെടും. വീട്ടിലൊരുക്കിയ സദ്യ കഴിച്ചതിനു ശേഷം തറവാട്ടില്‍ വിളക്കു കൊളുത്തി മീന്‍ പിടിക്കാനായി സംഘത്തോടൊപ്പം യാത്രയാവും. മീനമൃതിനാവശ്യമായത്ര മീന്‍ ലഭിച്ചു കഴിഞ്ഞാല്‍ തറവാട്ടിലേക്ക് തിരിച്ചു വരും. പരല്‍ മീനുകളാണ് മീനമൃതിനായി സാധാരണ ഉപയോഗിച്ചു വരുന്നത്. അവിടെ വച്ച് മീനുകളെ ‘കോയ’കളാക്കി തിരിക്കും. ഈര്‍ക്കില്‍ ഉപയോഗിച്ച് ലഭിച്ച മീനുകളെ കോര്‍ത്താണ് ‘കോയ’കളുണ്ടാക്കുന്നത്. പ്രസ്തുത ‘കോയ’കള്‍ കാലകാലങ്ങളായി ഉപയോഗിച്ചു വരുന്ന ‘തണ്ടില്‍’ കൊളുത്തിയിട്ട് വൈകുന്നേരം അമ്പലത്തിലേക്ക്/ കാവിലേക്ക് പുറപ്പെടുകയായി. വള്ളുവക്കുറുപ്പും പരിവാരങ്ങളും ‘ശീ....ഓം......, ശീം.. ഓം...... വിളികളുമായും ചീനിക്കുഴല്‍, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെയും യാത്രയാകും.

അമ്പലത്തില്‍/ കാവിലേക്ക് എത്തുന്ന വെള്ളവക്കുറുപ്പിനെയും, മീനമൃതിനെയും ക്ഷേത്രത്തിലെ ആചാരക്കാര്‍ അരിയെറിഞ്ഞു സ്വീകരിക്കും. അമ്പലമുറ്റത്ത് / കാവിലെ മുറ്റത്ത് സമര്‍പ്പിക്കുന്ന മീനമൃത് ക്ഷേത്രത്തിലെ അവകാശികള്‍ക്കും മറ്റുള്ളവര്‍ക്കുമായി വീതിച്ചു നല്‍കും.

വളരെ അപൂര്‍വ്വം അമ്പലങ്ങളില്‍/കാവുകളില്‍ മാത്രമുള്ള ഇത്തരം ചടങ്ങുകള്‍ നല്‍കുന്ന സന്ദേശം വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഫോട്ടോ: പ്രസാദ്
21 comments:
നമ്മുടെ അമ്പലങ്ങളില്‍ മദ്യവും, മാംസവും, മത്സ്യവുമെല്ലാം നിഷിദ്ധമെന്നായിരുന്നു പൊതുവെയുള്ള ധാരണ. ഉത്തര മലബാറിലെ കളിയാട്ടങ്ങളില്‍ കാണുന്ന അനാദൃശ്യമായ ചടങ്ങുകളിലൊന്നായ മീനമൃതിനെക്കുറിച്ച്...
പറശ്ശിനിക്കടവിനെപ്പറ്റി കേട്ടറിവുണ്ടായിരുന്നു. എങ്കിലും മീനമൃത് എന്ന ചടങ്ങ് പരിചയമില്ലായിരുന്നു.
നന്ദി.
:)
വളരെ നന്നായി ഈ ലേഖനം. :)
പയ്യന്നൂര്‍ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഈ ചടങ്ങ് ഉണ്ട് എന്നു കേട്ടിട്ടുണ്ട്. മറ്റ് ഏതൊക്കെ കാവുകളിലാണ് മീനമൃത് ഉള്ളത് ?
ശ്രീ, പറശ്ശിനിക്കടവില്‍ ഉണക്കമീന്‍ നൈവേദ്യം ഉണ്ടെങ്കിലും മീനമൃത് എന്ന ഒരു ചടങ്ങ് ഇല്ല.
:) അത് ശരി..! അപ്പോ നോണ്‍ വെജിറ്റെറിയന്‍സും ഉണ്ടല്ലേ?
കൊള്ളാലോ വീഡിയോണ്‍...!
പണ്‍ട് ദൈവങ്ങളെല്ലാം മനുഷ്യനൊപ്പമുണ്‍ടു,അവനൊപ്പം കുടിച്ചു,അവനൊപ്പംകളിച്ചും കിളച്ചും ജീവിച്ചു.
പിന്നെയവരെല്ലാം തടവിലായി.ഇരുമ്പഴിക്കുള്ളില്‍,കോണ്‍ക്രീറ്റുമടകളില്‍,സ്വര്‍ണ്ണച്ചങ്ങലകളിലവര്‍
ബന്ധനസ്ഥരായി... "ഇന്റെ തേവി മയ കൊള്ളുമ്പോ ഇക്കെന്താ തേവ്യേ മയ കൊണ്ടാ" എന്ന പാട്ടിന്നീരടികള്‍പോലും കാലം കവര്‍ന്നെടുത്തു.
നന്ദി കണ്ണൂരാന്‍, ഓമ്മകളിലേക്കൊരു ടിക്കറ്റൊപ്പിച്ചുതന്നതിന്.
വൈവിദ്ധ്യമാര്‍ന്ന അനുഷ്ഠാനങ്ങള്‍!
ഇതു നല്‍കുന്ന സന്ദേശങ്ങള്‍ എന്താണെന്നു കൂടി വ്യക്തമാക്കാമോ?
നല്ല ലേഖനം
Good Feature...
Chilathokke aRiyaamaayirunu
:)
upaasana
good
ഈ ഓ ഈ ഓ...... കണ്ണൂരാനേ എനി കലശം കൂടി വിശദീകരിക്കാമോ?
പോസ്റ്റുകളെല്ലാം പിഡി എഫ് ആയി. :)
തെക്ക് മണ്ടക്കാട് എന്നൊരു ക്ഷേത്രമുണ്ട്.തൂക്കം പ്രസിദ്ധമാണ്.അവിടെയും നേര്‍ച്ചയായി കടല്‍ക്കരയില്‍ മീനു പാകം ചെയ്ത് ഭക്തര്‍ ശാപ്പിടാറുണ്ട്.
നന്നായി കുറിപ്പ്:)
കൊല്ലം ജില്ലയിലെ മലനട എന്ന ക്ഷേത്രത്തിലും കള്ള് നിവേദ്യം ഉണ്ട്.
ഈ അനുഷ്ഠാനങ്ങളൊക്കെ നല്‍കുന്ന സന്ദേശങ്ങള്‍ കൂടി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍....
ധാരളം അറിവുകള്‍
നന്ദി
kettarivundayirunnu. ennalum kooduthalariyanayi.
എനിക്കിതൊരു പുതിയ അറിവാണ്. നന്ദി.
പുതിയ കേള്‍വി. കൌതുകകരം കണ്ണൂരാനേ, നന്ദി
ആദ്യായിട്ടാ കേള്‍ക്കുന്നേ...:)
ഈ പോസ്റ്റിലെ അവതരണത്തിന്റെ പ്രശ്നമാണെന്നു തോന്നുന്നു ചിലരെങ്കിലും മീനമൃത് പറശ്ശിനികടവിലാണെന്നു കരുതി. ശ്രീലാല്‍ പറഞ്ഞതാണ് ശരി.
ശ്രീലാല്‍: കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിലും മീനമൃതുണ്ട്. മറ്റെവിടെയെങ്കിലും ഉള്ളതായി അറിവില്ല, അറിയുന്നവര്‍ ദയവായി പറയുക.
പ്രസാദ്: കലശത്തെക്കുറിച്ച് എഴുതാന്‍ ശ്രമിക്കാം.
മുരളീധരന്‍, വേണു: കോലത്തു നാട്ടില്‍ നിലനിന്നിരുന്ന വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും, രാഷ്ട്രീയ സാമൂഹിക ഘടനയില്‍ അവര്‍ക്കുണ്ടായ ക്രിയാത്മകമായ പങ്കാളിത്തവും അനുഷ്ഠാനപരമായ പദവിയും ഈ ചടങ്ങുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു. അന്നു നിലനിന്നിരുന്ന കൂട്ടയ്മയുടെ പ്രതീകം കൂടിയാണ് ഇത്തരം ചടങ്ങുകള്‍. കൂടുതലറിയാന്‍ ഇതാ ഇവിടെ നോക്കിയാലും.
ഇവിടം സന്ദര്‍ശിച്ച് കുറിപ്പെഴുതി/എഴുതാതെ പോയവര്‍ക്കും നന്ദി.
അസ്സല്‍ ലേഖനം. ഇതൊന്നുമേ അറിയില്ലാരുന്നു. പറശിനിക്കടവു മുത്തപ്പനെ കുറിച്ച് എഴുതിയത് ഉണ്ടൊ? ഉണ്ടെങ്കില്‍ ലിങ്ക് തരുമോ പ്ലീസ്. :)
മുത്തപ്പനെക്കുറിച്ച് വിക്കിയില്‍ ഉണ്ടല്ലോ അപര്‍ണ്ണാ.. ഇവിടെ
നോക്കൂ..
Post a Comment