Friday, June 08, 2007

ഗുളികന്‍

nga


നട്ടുച്ചയ്ക്ക് കാട്ടില്‍ ചെണ്ടകൊട്ട്.
കാടുണരുന്നു.



പൊടുന്നനെ,
കത്തിച്ച ചൂട്ടുമായ് ഗുളികന്‍ പ്രത്യക്ഷപ്പെടുന്നു.




അസുരതാളം കൊട്ടികയറുമ്പോള്‍ നിവേദ്യമായി കലശംവെച്ച കള്ളുകുടിച്ച് ഗുളികനാടുന്നു.



ഇത് ഗുളികന്‍ തെയ്യം. ഗുളികന്റെ കുടിയിരുത്തം കാട്ടില്‍, മരത്തില്‍ ചാരിവെച്ച ശൂലത്തിലാണ്. ‘ഗുളികന് കലശം വെച്ചോളാം‘ എന്നാണ് പ്രാര്‍ത്ഥന. കലശം വെയ്ക്കേണ്ടത് കള്ള്. കെട്ടുന്ന നാട്ടിലേയും കെട്ടാന്‍ അവകാശമുള്ള തെയ്യക്കാര്‍ക്കും അനുസരിച്ച് ഗുളികന്റെ രൂപത്തിലും ഭാവത്തിലും വെത്യാസമുണ്ടാകും. ഇത് കാസറഗോഡ് ജില്ലയിലെ തുളുഭാഷ സംസാരിക്കുന്ന കോപ്പാളന്മാരുടെ ഗുളികനാണ്.





മുന്‍പ് എന്റെ ബ്ലോഗില്‍ പ്രസിദ്ധികരിച്കതാണ് (link). ശ്രീജിത്ത് പറഞ്ഞതുപ്രകാരം ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.

8 comments:

Pramod.KM said...

തുളസീ...നന്നായി ഇത്.
വള്ളിപ്പടറ്പ്പുകളുടെ അന്തരീക്ഷം ആസ്വാദ്യതക്ക് മാറ്റുകൂട്ടി.
എന്റ്റെ നാട്ടിലെ ഗുളികനും,വേഷം ഇതു പോലൊക്കെ തന്നെ.:)

പൊതുവാള് said...

തുളസീ ,
നന്നായി
ഇതു മുന്‍പ് പ്രസിദ്ധീകരിച്ചപ്പോഴും ഞാന്‍ കണ്ടിരുന്നു.

vimathan said...

തുളസീ, നന്നായിരിക്കുന്നു. കലയപ്പാടി ഗോത്രക്കാര്‍ക്കുള്ളത് പോലെ തന്നെ തുളു സംസാരിക്കുന്ന കൊറഗര്‍ക്കും സമാനമായ എന്തോ ഒന്ന് ഉണ്ടെന്നാണ് ഓര്‍മ്മ. കാസര്‍ഗോഡ് / ദക്ഷിണ കാനറയില്‍ സ്ഥിരമായി പോകാറുണ്ടോ? അവിടെ “കമ്പള (?)” എന്ന പേരില്‍ കാളയോട്ട മത്സരം നടക്കാ‍റുള്ളതിന്റെ ഫോട്ടോ ഉണ്ടോ?

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഇത് നന്നായി . especialy for us from alleppey

ആഷ | Asha said...

തുളസി, വളരെ നന്നായി
ഇതൊന്നും നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.

പൊതുവാള് said...

തുള്‍സീ,വിമതാ,
ഈ തെയ്യം കെട്ടിയാടുന്ന കാസറഗോഡ് ഭാഗത്തുള്ള തുളു സംസാരഭാഷയായ വിഭാഗത്തിന്റെ പേരല്ല കലയപ്പാടി ഗോത്രം എന്നത്. ‘കോപ്പാളന്‍‘ എന്നാണ് അവര്‍ അറിയപ്പെടുന്നത്.‘കലയപ്പാടി‘ എന്നത് തെയ്യംകെട്ടി പ്രാഗല്‍ഭ്യം തെളിയിക്കുന്ന പ്രസ്തുത സമുദായാംഗങ്ങള്‍ക്ക് നാട്ടുക്കൂട്ടവും വാഴുന്നോരും തീരുമാനിച്ച് പട്ടും വളയുടെ കൂടെ നല്‍കുന്ന ആചാരപ്പേരാണ്.

സമാനമായി മലയസമുദായത്തില്‍പ്പെട്ട തെയ്യക്കാര്‍ക്ക് ആദ്യം ‘പണിക്കര്‍’ സ്ഥാനവും പിന്നെ ‘പെരുമലയന്‍‘പട്ടവും, വണ്ണാന്‍ വിഭാഗത്തില്‍പ്പെട്ട തെയ്യക്കാര്‍ക്ക് ‘പെരുവണ്ണാന്‍’പട്ടവും നല്‍കുന്നു.

ഇവിടെ ഗുളികന്‍ കെട്ടിയാടുന്ന വിഭാഗം അതു കൂടാതെ ഒട്ടനവധി ചാമുണ്ഡിക്കോലങ്ങള്‍(അമ്മദൈവക്കോലങ്ങള്‍)കൂടി കെട്ടിയാടുന്നു.
ഉദാ: കൊറത്തിയമ്മ(കുറത്തിയമ്മ ഈ പ്രദേശങ്ങളിലുള്ള മിക്ക നായര്‍ തറവാടുകളിലും അടുക്കള ദേവതയാണ്),പടിഞ്ഞാറ്റച്ചാമുണ്ടി,കുണ്ഡാര്‍ ചാമുണ്ടി,പന്നിക്കുളത്ത്ചാമുണ്ടി,മാണിച്ചി ബംബേരിയന്‍,കാടിയന്‍ കാടിയത്തി,ഇളയോര്‍ മൂത്തോര്‍ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.

വിമതാ,
കാസറഗോഡ് ,മഞ്ചേശ്വരത്തിനടുത്ത് ‘ജയവിജയ കംബള’ എന്ന പേരില്‍ വര്‍ഷം തോറും പോത്തോട്ടമത്സരം നടക്കുന്നുണ്ട് കാസറഗോഡ്‌കാരനായിട്ടും കാണാനുള്ള അവസരമുണ്ടായിട്ടില്ല ഇതുവരെ.

രാജു ഇരിങ്ങല്‍ said...

പൊതു വാ‍ള്‍ പറഞ്ഞതാണ് ശരി.
ഓരോ സമുദായക്കാര്‍ക്കും അവകാശപ്പെട്ടതാണ് ചില തെയ്യക്കോലങ്ങള്‍. അതുപോലെ
മലയ സമുദായക്കാര്‍ കെട്ടുന്ന തെയ്യങ്ങളുടെ പെരുമയും ആട്ട മികവും കൊണ്ട് നല്‍കുന്ന സ്ഥാന പ്പേരാണ് ‘പണിക്കര്‍’ പിന്നെ പെരുമലയന്‍ തുടങ്ങിയവ. അതു പോലെ ‘മുതൂടന്‍’ എന്ന സ്ഥാ‍നപ്പേരും നല്‍കിപ്പോരുന്നതായി കണ്ടിട്ടുണ്ട്. അതായത് മൂത്ത പണിക്കര്‍ എന്ന അര്‍ത്ഥത്തിലാണ് അത്. പെരുമലയന്‍ സ്ഥാനം പിന്നീടാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ രണ്ടും ഒന്നാണ്.

അതു പോലെ അമ്മ ദൈവങ്ങളില്‍ പലരും പിന്നീട് നായര്‍ തറവാട്ടുകാരുടെ പരദേവതമാരായി മാറിയിട്ടുണ്ട്.

കുറത്തിയമ്മയും കുണ്ഡാര്‍ ചാമുണ്ടിയും പരമശിവന്‍ റെ ഭൂതഗണങ്ങളില്‍ പെട്ടവരാണെന്നും പറയുന്നു.
‘വയത്തൂര്‍ കാലിയാര്‍’ (പരമശിവന്‍റെ അമ്പലങ്ങളില്‍) ശിവ ഭൂതങ്ങളായും കാവല്‍ക്കാരായും കുറത്തിയമ്മയും കുണ്ഡാര്‍ ചാമുണ്ടിയും (കോഴി അറവ് പ്രാര്‍ത്ഥനയായ് ഭക്തന്‍ മാര്‍ നല്‍കുകയും തെയ്യം കെട്ടി ഉറയുന്ന സമയം കോഴിയെ അറുത്ത് ചോരകുടിക്കുകയും ചെയ്യുന്ന അമ്മത്തെയ്യമാണ് കുണ്ഡാര്‍ ചാമുണ്ടി) കെട്ടിയാടിക്കുന്ന പതിവും ഉണ്ട്.

Thulasi said...

പൊതുവാളെ,
തെറ്റുകള്‍ പോസ്റ്റില്‍ തന്നെ തിരുത്താവുന്നതാണ്.