പുതിയോത്ര എന്നത് പുതിയ ഭഗവതി തിറ എന്നതിന്റെ കണ്ണൂര്‍ ഭാഷ.
സാധാരണയായി പുതിയഭഗവതിയെ കൂടാതെ വീരന്‍,വീരാളി,വിഷ്ണുമൂര്‍ത്തി,ഭദ്രകാളി എന്നി തെയ്യങ്ങളും പുതിയോത്രക്ക് ഉണ്ടാകും.വെളിച്ചപ്പാടന്‍ പിന്നെ എല്ലാ സ്ഥലത്തും നിറഞ്ഞു നില്‍ക്കും.കടൂര്‍ കാഞ്ഞിരത്തിന്‍ കീഴില്‍ പുതിയഭഗവതി തിറ മഹോത്സവത്തിന്റെ ചില പകര്‍ത്തിവെയ്പ്പുകളാണ് ചുവടെ.
ഇത് പുതിയ ഭഗവതിയുടെ ഒരുക്കം.വെളിച്ചപ്പാടനുമായുള്ള സംവാദത്തിന്റെ തുടക്കം.തീപ്പന്തങ്ങളുടെയും വാളിന്റെയും തിളക്കം.
ഭക്തജനങ്ങളുടെ വണക്കം.
ഇത് പുതിയോതിയും വെളിച്ചപ്പാടും തമ്മിലുള്ള ഒരു നിശബ്ദ സംവാദമാണ്.വെളിച്ചപ്പാടന്റെ കയ്യിലുള്ള വാളും പരിചയും വാങ്ങാന്‍ ആണ് പുതിയോതിയുടെ ഉദ്യമം. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പുതിയോതി വാള്‍ കൈക്കലാക്കുന്നു.
ആയുധം കിട്ടിയല്ലോ!.... ആദ്യത്തെ അനുഗ്രഹം നിനക്കിരിക്കട്ടെ വെളിച്ചപ്പാടാ..!“ഏറിയോരു സന്തോഷമായി!”
ഉറഞ്ഞാടുന്ന ഭഗവതി.
ഓഓഓഓഓ....ഓഓഓഓഓ.....ഓഓഓഓഓഓഓഓ.......എന്തൊരു ഗാംഭീര്യം.നാട്ടിന് ഐശ്വര്യം വരുത്തുന്നു ഈ നാട്ടു പുതിയവള്‍. ..
പുതിയോതി പണ്ട് ഒരു സുന്ദരിയായ അടിയാള പെണ്‍കൊടി ആയിരുന്നു.അവളെ നാട്ടുപ്രമാണി നോട്ടമിട്ടു.ഇംഗിതത്തിന് വഴങ്ങാതായപ്പോള് പ്രമാണി അവളെ വ്യഭിചാരക്കുറ്റത്തിന് കള്ള വിചാരണ നടത്തി അറുത്ത് കിണറ്റില് തള്ളി.അന്നു രാത്രി തന്നെ അവളുടെ പ്രേതം പുതിയ ഭഗവതിയായി വന്ന് പ്രമാണിയെ ഉപദ്രവിക്കാന്‍ തുടങ്ങി.ചെയ്ത കുറ്റത്തിന് പരിഹാരമായി പ്രമാണിയോട് ഭഗവതിയുടെ തെയ്യം കെട്ടിക്കാന്‍വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് പ്രേതം പറഞ്ഞു. അങ്ങനെ ആണ് കൊല്ലാകൊല്ലം തെയ്യം കെട്ടിയാടിക്കുന്നത്.കഥക്ക് പല വകഭേദങ്ങളുണ്ടെങ്കിലും അമ്മമ്മ പറഞ്ഞ ഈ കഥയാണ് എനിക്ക് ഏറ്റവും വിശ്വസനീയം!
എല്ലാ ഭഗവതിത്തെയ്യങ്ങള്‍ക്കും പറയാനുണ്ടാവുക,പാതിവ്രത്യമോ ചാരിത്ര്യമോ സംരക്ഷിക്കാന്‍വേണ്ടി നാട്ടു പ്രമാണിമാരാല്‍ അറുകൊല ചെയ്യപ്പെട്ട കഥകളാണ്. തെയ്യത്തിന്റെ തോറ്റം ശ്രദ്ധിച്ചു കേട്ടാല്‍ കുറെ കഥകളൊക്കെ മനസ്സിലാവും.
പുതിയോതി ശിവന്റെ മകളാണെന്നാണ് സങ്കല്പം.(സൌന്ദര്യവും കഴിവും തന്റേടവുമുള്ള, ജന്മങ്ങള്‍ക്ക് ശിവന്റേയും മറ്റുള്ളവരുടെയും ദൈവാംശംവെച്ചുകൊടുക്കുന്ന സവര്‍ണ്ണന്റെ ആശ്വാസം!!അല്ലാതെ ഒരു അടിയാളപ്പെണ്ണിന് എങ്ങനെ പ്രമാണിയെ എതിര്‍ക്കാന്‍ ധൈര്യമുണ്ടാകും?!!).
ചീറുമ്പ എന്ന ഭഗവതി ഉണ്ട്.അത് പുതിയോതിയുടെ അനുജത്തി ആണ്.ഭയങ്കരി ആണ് ആള്‍. പുള്ളിക്കാരിയാണ് കുരിപ്പ്(ചിക്കന്‍ പോക്സ്) വരുത്തുന്നത്.കുരിപ്പു രോഗം മാറ്റിത്തരുന്നവളാണ് പുതിയോതി.പുതിയോതിക്ക് 4 പന്തങ്ങളാണുള്ളത്.പന്തം കാരണം,കുറച്ചുനേരം കഴിയുമ്പോള്‍ കയ്യിലെ ഓട്ടുവള ചൂടാകും.അപ്പോള്‍ സഹായികള്‍ പുതിയോതിയുടെ കൈക്ക് ഇടക്കിടെ വെള്ളം നനച്ചുകൊടുക്കും.
അധികാരിവര്‍ഗ്ഗത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെയും ചോദ്യം ചെയ്യലിന്റെയും ഒരു പ്രാചീനപാഠമാണ് തെയ്യം.കമ്മ്യൂണിസത്തിന്റെ കണ്ണൂര്‍പ്പെരുമ.!!
കോഴിയെ അറുക്കുന്നതിനു മുന്‍പ് ഇങ്ങനെ ഒക്കെ ഉണ്ട് ചില രീതികള്‍.
പുതിയോതി കോഴിയെ അറുക്കുന്നു.
ഇത് പുതിയോതിയുടെ അനുഗ്രഹം ആണ്. ‘തന്തക്കും തറവാട്ടിനും മേലാക്കത്തിനും മേല്‍ഗൃഹത്തിനും ഗുണംവരണേ...ഗുണം വരണം’
അതു വരെ അടിയാളന്‍.തെയ്യം കെട്ടിയ നിമിഷം അവന്‍ ദൈവമാകുന്നു.അവനെ അതു വരെ അടിച്ചമര്‍ത്തിയ പ്രമാണിമാരുടെ ‘തന്തക്കും തറവാട്ടിനും’ വിളിക്കുന്നു അവന്‍.തെയ്യമായി ഉറഞ്ഞാടുന്നു.അവന്റെ മുന്നില്‍ പ്രമാണിമാര്‍ തൊഴുകൈകളോടെ ‘രക്ഷിക്കണേ ദൈവേ’ എന്നും പറഞ്ഞു കേഴുന്നു.
അവന്‍ അപ്പോള്‍ ഇഹത്തിനും പരത്തിനും പൊരുളായി അരുളിച്ചെയ്യുന്നു:
“ഗുണം വരട്ടേ പൈതങ്ങളേ............”
നാട്ടു പുതിയവള്‍ നിങ്ങളെ കാത്തു രക്ഷിക്കും പൈതങ്ങളേ.....വയത്തൂര്‍കാലിയാര്‍ തിരുമുടി നല്ലച്ഛന്‍(ശിവന്‍) കനിഞ്ഞു തന്നോരു വിത്തും വിളയും നിങ്ങള്‍ക്കു വേണ്ടി ഞാന്‍ കനിഞ്ഞരുളും പൈതങ്ങളേ.......
നാലും കഴിഞ്ഞ് നാല്പത്തൊന്നു ദിവസമെത്തുന്ന നേരത്ത്............
‘അമ്മേ രക്ഷിക്കണേ....’ ഭാക്തിസാന്ദ്രം...
------------------------------------------------
ഇവിടെയുള്ള വീഡിയോസ് കാണാന്‍ പറ്റുന്നില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Wednesday, May 02, 2007
Subscribe to:
Post Comments (Atom)
21 comments:
പുതിയോതിയുടെ വീഡിയോ ശ്രീജിത്ത് അണ്ണന്‍ പറഞ്ഞതനുസരിച്ച്ഇവിടെ പോസ്റ്റ് ചെയ്യുന്നു.കുറച്ചു വീഡിയോ കൂടി ഉണ്ട് എന്റെ കയ്യില്‍.അത് എഡിറ്റിങ്ങിനു ശേഷം പിന്നീട് പോസ്റ്റാം.;)
പ്രമോദേ, ആശംസകള്‍...നന്ദി.
അടിക്കുറിപ്പു വായിച്ചതിനു ശേഷം വീഡിയോ കൂടുതല്‍ ആസ്വദിക്കാന്‍ സാധിച്ചു. ബാക്കി ഭാഗവും പെട്ടെന്നു തന്നെ ഇടൂ.:)
പ്രമോദ് വളരെ നന്നായി.. മുന്‍പത്തെ പോസ്റ്റില്‍ എഴുതിയപോലെ തോറ്റമെന്തറിയാത്ത എന്നെപ്പോലെയുള്ള തിര്വന്തോരംകാര്‍ക്ക് പ്രത്യേകിച്ചും ആ വിശദീകരങ്ങലില്ലെങ്കില്‍ ഒരു ചുക്കും മനസ്സിലാവൂല്ലാരുന്നു... അപ്പോള്‍ ബാക്കിപോരട്ടെ...
കുഞ്ഞിരാമേട്ടന്റെ ഡയലോഗൊക്കെ അടിയാന്റെ ക്ഷേത്രകലകളുടെ ഒരുഭാഗമല്ലെ പ്രമോദേ, വിട്ടോ. സാക്ഷാല്‍ വില്വമംഗലം പോലും പ്ഫ......മോളേ എന്നുവിളിച്ചാ കൊടുങ്ങല്ലൂരെ (ആണെന്ന് തോന്നുന്നു)ഭഗവതിയെ ഇരുത്തിയത്.. പിന്നാണോ ഇത്..
ഉഷാറായിട്ടുണ്ടേ...:)
തോറ്റം കയ്യിലുണ്ടെങ്കില്‍ അതും കൂടി പോസ്റ്റൂ കുറച്ച് വരികളെങ്കിലും..
(ഓ.ടോ: എന്നാലും ആ കുഞ്ഞിരാമേട്ടന്‍...ഹഹഹ)
പ്രമോദ്, നല്ല ഉദ്യമം. ഇന്നാട്ടിലെ അമ്മ ദൈവങളും, അപ്പന്‍ ദൈവങളും,(നമ്മുടെ പ്രധാന ദൈവങളെല്ലാം തന്നെ അപ്പന്മാരും, അമ്മ മാരും ആയിരുന്നു, ഇന്നും ആണ്, ഉദാ: തൃക്കോട്ടൂരപ്പന്‍, വടകുറുംബ കാവിലമ്മ..), ഇന്നാട്ടിലെ കീഴാളന്റെ മണ്‍ മറഞ്ഞ കാരണവന്മാരും, കാരണവത്തികളും, വെയിലും, മഴയും, മഞ്ഞും കൊണ്ട് കാവുകളിലെ തറകളില്‍ ഇരുന്നിരുന്നവര്‍, കഴിഞ്ഞ ഒരു നൂറ് കൊല്ലത്തിനിടയില്‍ എങിനെ വാസ്തു ശാസ്ത്രത്തിനനുസരിച്ച്, പണി തീര്‍ത്ത ക്ഷേത്ര മേല്‍ക്കൂരകള്‍ക്ക് കീഴെ, ബ്രാഹ്മണന്റെ താന്ത്രിക വിധി പ്രകാരം, പീഠങളില്‍, ഹിന്ദു ദേവീ, ദേവന്മാരുടെ വേഷപകര്‍ച്ചകളായി, പുനപ്രതിഷ്ഠിക്കപ്പെട്ടു, എന്നും, ഹൈന്ദവവല്‍ക്കരിക്കപ്പെട്ട് ക്ഷേത്രങളായപ്പോള്‍ ആ കാവുകള്‍ക്ക്, കാവുകളിലെ ജൈവ സമ്പത്തിന് എന്തു സംഭവിച്ചു എന്നും പരിശോധിക്കേണ്ടതില്ലേ?
വേണുവേട്ടാ,മനുവേട്ടാ.ബാക്കി ഭാഗങ്ങള്‍ വൈകാതെ പോസ്റ്റും.ലാപുടേ..തോറ്റങ്ങളൊന്നും തന്നെ കൃത്യമായി ഓറ്മയില്ല.ഓറ്മയിലുള്ളത് പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം മാത്രമാണ്‍.അതു കണ്ണൂരാന്‍ ചേട്ടന്‍ മുന്നേ പോസ്റ്റിയിട്ടുണ്ട്.
വിമതന്‍ ചേട്ടാ..താങ്കള്‍ പറഞ്ഞത് ആലോചിക്കേണ്ട കാര്യം തന്നെ ആണ്‍.മഹത്തായ ജന്മങ്ങള്‍ക്ക് ബ്രാഹ്മണന്റെയോ സവറ്ണ ദൈവങ്ങളുടേയോ പിതൃത്വം കല്പിച്ചു കൊടുക്ക്ക്കൂന്നവരാണ്‍ നമ്മള്‍.ഒരു ചണ്ടാളന്‍ ശ്രീശങ്കരാചാര്യരോട് “നിന്റെ ചോരയും എന്റെ ചോരയും ഒന്നല്ലേടാ പന്നീ,പിന്നെ എന്ത് കോപ്പാടാ നായിന്റെ മോനേ വ്യത്യ്യാസം പറേണത്?നിന്റെ തോട്ടത്തിലെ വഴപ്പഴം തന്നെ അല്ലേടാ എന്റെ കുപ്പയില്‍ വളരുന്നത്?നിനക്കെന്താ നായേ കൊമ്പുണ്ടോ?’ എന്നൊക്കെ ചോദിച്ചപ്പോള്‍ അത് ചണ്ടാളനല്ല, ശിവന്‍ ചണ്ടാള രൂപം പൂണ്ട് നടത്തിയ പരീക്ഷണം.!!തുഞ്ചത്തെഴുത്തച്ഛന്‍,കുഞ്ചന്‍ നമ്പ്യാറ്ക് എല്ലാം ബ്രാഹ്മണന്റെ പിതൃത്വം.
അങ്ങനെ ഒരു വിപുലമായ ഗവേഷണത്തിനു വേണ്ട കോപ്പുകള്‍ ഇവിടെത്തന്നെ ഉണ്ട്.;)
ഇപ്പൊ വീഡിയോ കിട്ടുന്നില്ലല്ലോ.. ഇന്നലെ തിരക്കുമൂലം നോക്കാന്‍ പറ്റിയിരുന്നില്ല..
വീഡിയോ കിട്ടുന്നുണ്ടല്ലോ. ഞാനിപ്പോഴാ കണ്ടത്.
നന്ദി.
കണ്ണൂരാന്‍ ചേട്ടാ..വീഡിയോ കിട്ടുന്നുണ്ട്.ചില സമയങ്ങളില്‍ buffering നു സമയം എടുക്കും.;)
ഞാന്‍ ബാക്കിയുള്ള വീഡിയോസ് വൈകാതെ പോസ്റ്റ് ചെയ്യാം.;)
ശരിയാ... ഇപ്പൊ കിട്ടി.. ബാക്കി കൂടി വൈകാതെ പോരട്ടെ...
പ്രിയമുള്ളവരേ...
തെയ്യത്തിന്റെ വീഡിയോ കുറച്ചു കൂടി അപ് ലോഡ് ചെയ്തിട്ടുണ്ട്.കാണുക.ആസ്വദിക്കുക.!!
പുതിയ ഭഗവതി കോഴിയെ അറുക്കുന്ന രംഗങ്ങള്‍ ഇപ്പോള്‍ പോസ്റ്റുചെയ്തിട്ടൂണ്ട്;);)
സൂപ്പറ് ചങാതിമാരേ സൂപ്പറ്!!
ശബ്ദ്മിതിലൊട്ടും തന്നെയില്ലാതിരുന്നിട്ടും, ചെണ്ടമേളങ്ങള്‍ ഞാന്‍ കേട്ടു! അതോ ചെവിയില്‍ പണ്ടേ അത് റെക്കോറ്ഡ് ചെയ്ത് സൂക്ഷിച്ചിരുന്നോ?
ഇതിന്റെ പിന്നിലൂള്ള സാധകം, ധ്യാനം, എല്ലാംകേമം തന്നെ ആവും തീര്‍ച്ച! കൂപ്പൂകൈ. -സു-
സു ചേട്ടാ..ശബ്ദമൊക്കെ ഉണ്ടല്ലോ!:)
പ്ലേയറിന്റെ പ്രശ്നമായിരിക്കും.:)
good step!
പ്രമോദേ,
വളരെ നന്നായിരിക്കുന്നു.തെയ്യത്തിനെ വാക്കുകള്‍ കൊണ്ടെത്ര വിശദീകരിച്ചാലും ഇതു പോലെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയില്ല.
എന്റെ തറവാട്ടിലും ഈയിടെ തെയ്യംകെട്ട് നടക്കുകയുണ്ടായി, വീഡിയോ കിട്ടിയാലുടനെ പോസ്റ്റാന്‍ ശ്രമിക്കാം.
സു,
ശബ്ദമൊക്കെയുണ്ട്,പ്രശ്നമൊന്നുമില്ല.
ശബ്ദമുണ്ട്, പക്ഷെ കമ്പ്യൂട്ടറില്‍ സൌണ്ട് കാര്‍ഡ് ഇല്ല! പിന്നെ ഞാന്‍ കേള്‍ക്കുമോ? അപ്പോO തീര്‍ച്ചയായും എന്റെ ചെവിയില്‍ റെക്കോറ്ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. -സു-
വളരെ നന്നായിട്ടുണ്ട് പ്രമോദ്.ഞാന്‍ ഇതൊക്കെ ആദ്യായാ കാണുന്നത്..
നന്ദി എല്ലാവറ്ക്കും:)
വിഡിയോ കിട്ടുന്നില്ല. കാരണം?എനക്കു ബൌസില്ലഞ്ഞിറ്റാ...?കാണാന്‍ മുട്ടീട്ടാന്നെങ്കിലു നിക്കാനും കയ്ന്നില്ല,
അടിപൊളി എന്നൊന്നും പറഞ്ഞു ഇതിന്റെ മഹിമ കളയുന്നില്ല.
പകരം
"അലക്കിവെളുപ്പിച്ചിട്ടുജാലമുക്കിയുണക്കിയെടുത്ത്
തേച്ചുമടക്കിയൊതുക്കിയടുക്കിവച്ചു!" എന്നു മാത്രം പറയാം!
http://video.google.com/videoplay?docid=-500620646608308502&q=puthiyothi&total=7&start=0&num=10&so=0&type=search&plindex=0
ഈ ലിങ്ക് നോക്കിയാലും കാണാം.
Post a Comment