ഈ ചിത്രം എന്റെ ഒരു സുഹൃത്ത് അയച്ചു തന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. ഞാന്‍ ചോദിച്ചുനോക്കാം.
കണ്ണൂരാന്‍, ഭഗവതി എന്നൊരു തെയ്യം ഉണ്ടല്ലോ. എന്റെ തറവാട്ടില്‍ ഒക്കെ ഭഗവതി എന്നു മാത്രമാണ് ഈ തെയ്യത്തിനെ വിളിക്കുന്നത്. ചിത്രം ക്ലോസപ്പ് ആയതോണ്ട് എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്നുമില്ല. ചിത്രം എടുത്ത മിഥുന്‍ തന്നെ മറുപടി പറയേണ്ടി വരും :)
ശരിയാണ് ശ്രീജിത്ത് പറഞ്ഞത്. നമ്മള്‍ പൊതുവായി ഭഗവതിയെന്നു പറയുമെങ്കിലും അത് തിരുവര്‍ക്കാട്ട് ഭഗവതി, പുതിയ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി അങ്ങിനെ നിരവധി പകര്‍ച്ചകള്‍ ഉണ്ടല്ലോ... ഫോട്ടോ നന്നായെന്ന് നേരത്തെ പറയാന്‍ വിട്ടുപോയി... ഇനിയും ഫോട്ടോകള്‍ ഉണ്ടെങ്കില്‍ പോസ്റ്റാന്‍ പറയുമല്ലോ.. കുറെക്കാലമായി പെരുങ്കളിയാട്ടം ആളനക്കമില്ലാതെ ഇരിക്കയാണ്.
ആദ്യം മിഥുന് അഭിനന്ദങ്ങള്‍ പിന്നെ ശ്രീജിത്തിനും അത്യുഗ്രന്‍ ഫോട്ടോ, ക്യാമറയും ഉഗ്രന്‍ ലെന്‍സ് അതിനേക്കാള്‍ ഉഗ്രന്‍ വീണ്ടും അഭിനന്ദങ്ങള്‍ രണ്ടാള്‍ക്കും എന്തു നല്ല ഭംഗി നമ്മുടെ നാടിന്‍റെ സ്വത്താണീ കോലങ്ങള്‍ അതി മനോഹരമായ തെയ്യ കോലങ്ങള്‍ വര്‍ണ്ണമനോഹരമായ ചിത്രങ്ങളും ഞാനീ ഫോട്ടോ എന്‍റെ ഡെസ്ക്ടോപിലിട്ടു എന്‍റെ അമേരിക്കന്‍ സായിപ്പ് (ബോസ്സ്) ഇതുകണ്ട് ഞെട്ടി തികച്ചും ഭയാനകം എന്ന് ..ഭദ്രക്കാളിയെ കുറിച്ചൊരു ധാരണയും കൊടുത്തു ശ്രീജിത്തേ മറക്കാതെ മിഥിന് എന്‍റെ അഭിനന്ദം അറീയിക്കുക
കണ്ണിന് ചുറ്റുമുള്ള കറുത്ത കുത്തുകള്‍ ‘വീരാളി ഭഗവതിയുടേതാണൊ പ്രമോദേ..?
മറ്റ് ഭഗവതി തെയ്യങ്ങളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഈ കറുത്ത കുത്തുകള്‍. എന്തായാലും ഫോട്ടോഗ്രാഫര്‍ ശരിയേതെന്ന് വ്യക്തമാക്കുമെന്ന് തന്നെ എന്‍ റെ വിശ്വാസം
ഭഗവതി ഏതായാലും പടം നന്നായാല്‍ മതീന്നെങ്ങാണ്ട് പണ്ടൊരു ഗുരു പറഞ്ഞിട്ടില്ലേ... തോറ്റം കണ്ടിട്ടില്ലാത്ത തിര്വന്തോരംകാര്‍ക്ക് പ്രത്യേകിച്ചും .. കൈപ്പള്ളിമാഷിനൊട് ചോദിച്ച് നോക്കിക്കേ... അങ്ങേരു വടീം വെട്ടിക്കൊണ്ട് വേലിചാടി വരുന്നേനുമുന്നേ ഞാന്‍ ഓടി..
ഓ.ടോ. (ഓടുന്നവഴിക്കൊള്ള ടോ.) ഇത് അടിപൊളിയായിട്ടൊണ്ടൂട്ടോ omawozni rnagqtt ee naahsma kadupidicchavanOdu eezvaran porukkatte
ഡാലിച്ചേച്ചീ. തെയ്യത്തിന്റ്റെ മുഖത്ത് തേക്കുന്ന ചായങ്ങള്‍ എല്ലാം തന്നെ നാച്ചുറല്‍ ആണ്‍.മഞ്ഞള്‍ ,ചുണ്ണാമ്പ് എന്നിവ മിക്സ് ചെയ്താണ്‍ ചുവന്ന ചായം ഉണ്ടാക്കുന്നത്.നമ്മള്‍ സയന്‍സ് ക്ലാസുകളില്‍ കളറ് കോമ്പിനേഷനുകളെക്കുറിച്ച് പഠിച്ചു എന്ന് അഹങ്കരിക്കുമ്പോള്‍ ഇതൊന്നും പഠിക്കാതെ തന്നെ വറ്ഷങ്ങള്‍ക്ക് മുന്നെ ആള്‍ക്കാര്‍ പ്രൈമറി കളേറ്സിനെ കുറിച്ച് മനസ്സിലാക്കിയിരുന്നു എന്ന കാര്യം ഞാന്‍ മുഖത്തെഴുത്ത് നോക്കിനില്‍ക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്.കറുത്ത നിറത്തിന്‍ കരിയും കണ്മഷിയും ഉപയോഗിക്കും.മഞ്ഞക്ക് മഞ്ഞള്‍.വെള്ളക്ക് ചുണ്ണാമ്പ്.ഇത്രയും നിറങ്ങളേ സാധാരണ ഉപയോഗിക്കാറുള്ളൂ..
ഡാലി, കളമെഴുത്ത് പാട്ടിലും (ഞങ്ങടെ നാട്ടില്‍ കുറുപ്പന്‍മാരാണ് ഇതിന്റെ ആള്‍ക്കാര്‍) ഇതു പോലെ സ്വാഭാവിക നിറങ്ങളാണ് ഉപയോഗിക്കുക പതിവ്. പ്രമോദ് പറഞ്ഞ പോലെത്തന്നെയാണ് ചുവപ്പിന്റെ കൂട്ട്. മഞ്ഞളും ചുണ്ണാമ്പും. ഇതിലും ഗംഭീരമായി കിട്ടും ചുവപ്പ്. ഒരു കുങ്കുമ നിറം ഒക്കെ കണ്ടിട്ടുണ്ട്. നാരങ്ങനീര് ചേര്‍ത്താണെന്ന് തോന്നുന്നു നിറത്തിന്റെ തീവ്രത നിയന്ത്രിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), വാകയില ഉണക്കി പൊടിച്ചത് (പച്ച) എന്നിവയും ഉപയോഗിക്കും.
ഡാലിച്ചേച്ചീ. മഞ്ഞളിന്റ്റേം ചുണ്ണാമ്പിന്‍റ്റേം അളവ് കൂട്ടിയും കുറച്ചും നിറം വ്യത്യാസപ്പെടുത്താം.ഇതിലെ കെമിസ്ട്രി ഞാന്‍ പറയാം.മഞ്ഞളിന്റ്റെ ചുവപ്പു നിറത്തിന്‍ കാരണം കുറ്കുമിന്‍ എന്ന തന്മാത്ര ആണ്.ഇതിന്‍ കുറെ ഹൈഡ്രോക്സി ഗ്രൂപ്പുകള്‍ ഉണ്ട്.ഇതിന്റെ uv-visible absorption കാരണം കോമ്പ്ലിമെന്ററി കളറ് ആയ മഞ്ഞ നിറം പുറത്തുവിടുന്നു.ചുണ്ണാമ്പിലെ കാത്സ്യം അയോണുകളുമായി ചേറ്ന്ന് ഈ ഹൈഡ്രോക്സി ഗ്രൂപ്പുകള്‍ ലവണം ഉണ്ടാക്കുന്നു.അപ്പൊള്‍ -ROH group നെ അപേക്ഷിച്ച് alcoxide ion ന് conjugation കൂടുകയും തല്‍ഫലമായി VIBGYOR ലെ yellow colour,orange colour റീജിയനില്‍ absorption നടക്കുകയും complimentary colours ആയി ഓറ്ഞ്ചോ ചുവപ്പോ പുറത്തുവിടുകയും ചെയ്യുന്നു.എന്റമ്മേ ..ഇനി ശ്വാസം വിടട്ടെ.. കണ്ണൂസ് ചേട്ടന്‍ ഒക്കെ പറഞ്ഞപോലെ അരിപ്പൊടിയും ഉപയോഗിക്കും. സുല്‍ ചേട്ടന്‍ മുറുക്കാന്റെ കഥ പറഞ്ഞതും ശരിയാണ്‍.വെത്തില,അടക്ക ഇവയിലെ ഹൈഡ്രൊക്സി കോമ്പൌണ്ട് ആണ്‍ ചുണ്ണാമ്പുമായി റിയാക്ട് ചെയ്യുന്നത് എന്ന് മാത്രം...
പുതിയ ഭഗവതിയുടെ വീഡിയോ കുറച്ചുഭാഗം കാണണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഇത് ഞാന്‍ ഇത്തവണ നാട്ടീല്‍ പോയപ്പോള്‍ കഷ്ടപ്പെട്ട് എടുത്തവീഡിയോ ആണ്‍.;) http://video.google.com/videoplay?docid=-1880063949527246647 കൂടുതല്‍ വീഡിയോകള്‍ എന്റെ ഓറ്കുട്ടില്‍ ഉണ്ട്. http://www.orkut.com/Home.aspx?xid=8474804458763926652
1. ആ ഭഗോതിയേ സിരകളില്‍കയറ്റിനില്‍ക്കുന്ന ആ കലാകാരന്‍! 2. അതിന്റെ അതിന്റെ ഗാംഭീരത്തോടെ പകര്‍ത്തിയ മിഥുന്‍ എന്ന ചായാഗ്രാഹകന്. (ഈ കമന്റുകളുടെ ഒരു പ്രിന്റ് ആ കൂട്ടുകാരനു കൊടുക്കാന്‍ മറക്കണ്ട, ബ്ലോഗില്ലാത്തയാള്‍ ആണെങ്കില്‍ ഉടനെ തുറക്കും ഒരു ബ്ലോഗ്) 3. അതിവിടെ പകര്‍ത്തി തന്ന പ്രമോദിന്. 4. ഇതെല്ലാം കണ്ണെത്തും ദൂരത്ത് കൈവിരല്‍ തുമ്പിലെത്തിക്കുന്ന ബ്ലോഗിങ്ങ് എന്ന പ്രതിഭാസത്തിന്.
കാന്തികപ്രഭാവമുള്ള ഒരു കാഴ്ചയെ അതിന്റെ സൂക്ഷ്മ വിശദാംശങ്ങളോടെ ക്യാമറയിലൊപ്പിയെടുത്ത മിഥുനും അത് ബൂലോകത്തെത്തിച്ച ശ്രീജിത്തിനും നന്ദി,അഭിനന്ദനങ്ങള്‍..
പ്രമോദേ, ചുവപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് വേണ്ടി വെളിച്ചെണ്ണയും അവര്‍ ചേര്‍ക്കാറുണ്ടെന്നു തോന്നുന്നു. ശരിയല്ലേ?
പിന്നെ, conjugation കൂടുമ്പോ Red shift അല്ലേ ഉണ്ടാവുക Absorption-ല്‍? അപ്പോ അതിന്റെ complimentary color കൂടുതല്‍ നീലയോടടുത്തതല്ലേ ആവുക? കൂടുതല്‍ ചുവപ്പിലേക്കല്ലല്ലോ പോവുക? [എനിക്ക് കെമിസ്റ്റ്രി അറിയില്ലെന്ന് നീ പറയണ്ട...എന്റെ പ്രൊഫസര്‍ അത് പണ്ടേ പറഞ്ഞുകഴിഞ്ഞു..:)]
ഒന്നും കൂടെ പറയട്ടെ, ആ തെയ്യം വീരാളിയാവാന്‍ സാധ്യതയില്ല. വീരാളിയുടെ മുടിയില്‍ ചെറിയ പന്തങ്ങള്‍ ഉണ്ടല്ലോ? അപ്പോ അതിന്റെ റിഫ്ലക്ഷന്‍ ആ മുഖത്തെ വെള്ളി ആഭരണങ്ങളില്‍ എന്തായാലും ഉണ്ടാകും.ഇവിടെ അങ്ങനെ ഇല്ലല്ലോ...:)
അപ്പോ ഞാനിതാ ഓടി മറഞ്ഞു. ഓഫടിച്ചവര്‍ക്കുള്ള അടി ഡാലിയും കെമിസ്റ്റ്രി പറഞ്ഞവര്‍ക്കുള്ള അടി പ്രമോദും കൂടി വീതിച്ചെടുക്കുക...:):)
കുമാറേട്ടാ...ഹഹ.അത് പിന്നെ പ്രത്യേകം പറയേണ്ട കാര്യമുണ്ടോ?എല്ലാ ക്രഡിറ്റും ശ്രീജിത് ഭായിക്കു തന്നെ.ശ്രീജിത് അണ്ണന്‍ പറ്ഞ്ഞതനിസരിച്ച് ഞാന്‍ ഒരു വീഡിയോ പോസ്റ്റാന്‍ നോക്കിയിട്ട് പറ്റുന്നില്ല.സിസ്റ്റം ഭയങ്കര സ്ലോ.;) ലാപുടേ..വെളിച്ചെണ്ണ പശിമകൂട്ടാന്‍ വേണ്ടിയാണ്‍ ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. പിന്നെ conjugation ന്റെ കാര്യം.ഞാന്‍ പറഞ്ഞ രീതി കൊണ്ട് ചില കണ്‍ഫ്യൂഷന്‍ ഉണ്ടായതാണ്‍.കുറ്കുമിന്‍ എന്ന മഞ്ഞളിലെ പദാറ്ഥം,VIBGYOR ലെ ചില നിറങ്ങള്‍ എബ്സോറ്ബ് ചെയ്യുന്നു.അങ്ങനെ ആണ്‍ ഒരു ഓറ്ഞ്ച് കലറ്ന്ന മഞ്ഞ നിറം വരുന്നത്.ഇനി കാത്സ്യം സാള്‍ട്ട് ആകുമ്പോള്‍ conjugation കൂടുന്നു.ഇവിടെ molecular structure ന്‍ വലിയ മാറ്റം വരുന്നില്ല.ROH,എന്നത് RO(-)ആകുകയാണ്‍ ചെയ്യുന്നത്.അതിനാല്‍ it absorbs Y and small portion of Orange also.If amount of calcium is more it absorbs more in orange region.അപ്പോള്‍ complementary ആയി red colour പുറത്തു വരുന്നു.(റെഡ് കളറ് അബ്സോറ്ബ് ചെയ്യാനുള്ള അത്രയും conjugation ലെങ്ത് കൂടുന്നില്ല ഇവിടെ).അപ്പോള്‍ ചുവപ്പുനിറം കിട്ടുന്നു, ഇനി വീരാളിയുടെ കാര്യം.ഈ ഫോട്ടോയുടെ മുഖത്ത് തീരെ വിയറ്പ്പില്ല.അതിന്റെ അറ്ഥം പന്തമില്ലാത്ത തെയ്യമാണ്‍ എന്നാണ്‍.മുഖത്തെഴുത്ത് വീരാളിയുടെതു പോലെ ആണ്‍.അപ്പോള്‍ മുടിയില്‍ പന്തം കൊളുത്തുന്നതിനു മുമ്പുള്ള ഫോട്ടോ ആയിരിക്കാം ഇത്.അതായത് തെയ്യം കെട്ടല്‍ പൂറ്ത്തിയാവുന്നതിനു മുന്‍പ് എടുത്ത ചിത്രം.;);)
ഹോ, ഗംഭീരം! വല്ലാതെ പിടിമുറുക്കുന്നു ഈ ചിത്രം. നേരിട്ടിതൊന്നും ഒരിയ്ക്കല്‍ പോലും കാണാനൊത്തിട്ടില്ല. പക്ഷേ നോക്കിയിരിക്കുന്തോറും വീരാളിയൊരു സാന്നിദ്ധ്യമായാണ് അരികില്‍ നിറയുന്നത്.
മിഥുനുള്ള അഭിനന്ദനങ്ങള്‍ ഒട്ടും പങ്കുവയ്ക്കാതെ തന്നെ അറിയിയ്ക്കണം.
45 comments:
ചാത്തനേറ്:
എല്ലാരും പേടിക്കാതെ മുന്നോട്ട് വന്ന് അനുഗ്രഹം വാങ്ങുക.
കൊച്ചു കുട്ടികള്‍ കൂടെയുള്ളവര്‍ കുട്ടികളെ വേറെ ആരുടെയെങ്കിലും കയ്യില്‍ ഏല്‍പ്പിച്ച ശേഷം മുന്നോട്ട് വരിക.
കൊള്ളാം
Hi res എവിടെ?
നല്ല ഒന്നാന്തരം ചിത്രം.
എന്താ ഒരു ഭംഗി!
sorry
clickയപ്പോള്‍ വന്നില്ല.
ഇപ്പോള്‍ വന്നു.
കിടിലം
കിടിലോള്‍ കിടിലം.
എങ്ങനെ ഒപ്പിച്ചെടുത്ത്. Lense. body, details എല്ലാം പോരട്ടെ.
ഏത് ഭഗവതിയാണെന്നു കൂടി എഴുതാമായിരുന്നു ശ്രീ...
കൈപ്പള്ളീ
ഈ ചിത്രം എന്റെ ഒരു സുഹൃത്ത് അയച്ചു തന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. ഞാന്‍ ചോദിച്ചുനോക്കാം.
കണ്ണൂരാന്‍, ഭഗവതി എന്നൊരു തെയ്യം ഉണ്ടല്ലോ. എന്റെ തറവാട്ടില്‍ ഒക്കെ ഭഗവതി എന്നു മാത്രമാണ് ഈ തെയ്യത്തിനെ വിളിക്കുന്നത്. ചിത്രം ക്ലോസപ്പ് ആയതോണ്ട് എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്നുമില്ല. ചിത്രം എടുത്ത മിഥുന്‍ തന്നെ മറുപടി പറയേണ്ടി വരും :)
ശരിയാണ് ശ്രീജിത്ത് പറഞ്ഞത്. നമ്മള്‍ പൊതുവായി ഭഗവതിയെന്നു പറയുമെങ്കിലും അത് തിരുവര്‍ക്കാട്ട് ഭഗവതി, പുതിയ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി അങ്ങിനെ നിരവധി പകര്‍ച്ചകള്‍ ഉണ്ടല്ലോ... ഫോട്ടോ നന്നായെന്ന് നേരത്തെ പറയാന്‍ വിട്ടുപോയി... ഇനിയും ഫോട്ടോകള്‍ ഉണ്ടെങ്കില്‍ പോസ്റ്റാന്‍ പറയുമല്ലോ.. കുറെക്കാലമായി പെരുങ്കളിയാട്ടം ആളനക്കമില്ലാതെ ഇരിക്കയാണ്.
ആദ്യം മിഥുന് അഭിനന്ദങ്ങള്‍ പിന്നെ ശ്രീജിത്തിനും അത്യുഗ്രന്‍ ഫോട്ടോ, ക്യാമറയും ഉഗ്രന്‍ ലെന്‍സ് അതിനേക്കാള്‍ ഉഗ്രന്‍ വീണ്ടും അഭിനന്ദങ്ങള്‍ രണ്ടാള്‍ക്കും എന്തു നല്ല ഭംഗി നമ്മുടെ നാടിന്‍റെ സ്വത്താണീ കോലങ്ങള്‍ അതി മനോഹരമായ തെയ്യ കോലങ്ങള്‍ വര്‍ണ്ണമനോഹരമായ ചിത്രങ്ങളും
ഞാനീ ഫോട്ടോ എന്‍റെ ഡെസ്ക്ടോപിലിട്ടു എന്‍റെ അമേരിക്കന്‍ സായിപ്പ് (ബോസ്സ്) ഇതുകണ്ട് ഞെട്ടി തികച്ചും ഭയാനകം എന്ന് ..ഭദ്രക്കാളിയെ കുറിച്ചൊരു ധാരണയും കൊടുത്തു
ശ്രീജിത്തേ മറക്കാതെ മിഥിന് എന്‍റെ അഭിനന്ദം അറീയിക്കുക
കണ്ണൂരാന്‍ മാഷേ ആ പടത്തിന്റെ പേരു ഭദ്രകാളി എന്നാ കാണുന്നതു അതാവാം
നല്ല ഫോട്ടൊ ശീജിത്ത്. ക്യാമറ ഏതായാലും മോശക്കാരനാവാന്‍ വഴിയില്ല. ഉണ്ണിയെകണ്ടാലറിയാമല്ലോ ഊരിലെ പഞ്ഞം!.
മനോഹരം ശ്രീജിത്ത്
മിഥുന്‍ അഭിനന്ദനങ്ങള്‍.
ഭഗവതി തെയ്യങ്ങള്‍ തന്നെ ഒട്ടനവധിയുണ്ട്.
മുഖം മാത്രമായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്.
നല്ലഭംഗി,നല്ലചിത്രം
ഇത് വീരാളി എന്നറിയപ്പെടുന്ന ഭദ്രകാളി ആവണം.കവിളിലെ പിരിയന്‍ വരകളും കണ്ണിനു ചുറ്റുമുള്ള എഴുത്തിന്റെ രീതിയും കണ്ടാണ്‍ എന്റെ നിഗമനം.
കണ്ണിന് ചുറ്റുമുള്ള കറുത്ത കുത്തുകള്‍ ‘വീരാളി ഭഗവതിയുടേതാണൊ പ്രമോദേ..?
മറ്റ് ഭഗവതി തെയ്യങ്ങളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഈ കറുത്ത കുത്തുകള്‍.
എന്തായാലും ഫോട്ടോഗ്രാഫര്‍ ശരിയേതെന്ന് വ്യക്തമാക്കുമെന്ന് തന്നെ എന്‍ റെ വിശ്വാസം
ഭഗവതി ഏതായാലും പടം നന്നായാല്‍ മതീന്നെങ്ങാണ്ട് പണ്ടൊരു ഗുരു പറഞ്ഞിട്ടില്ലേ... തോറ്റം കണ്ടിട്ടില്ലാത്ത തിര്വന്തോരംകാര്‍ക്ക് പ്രത്യേകിച്ചും .. കൈപ്പള്ളിമാഷിനൊട് ചോദിച്ച് നോക്കിക്കേ... അങ്ങേരു വടീം വെട്ടിക്കൊണ്ട് വേലിചാടി വരുന്നേനുമുന്നേ ഞാന്‍ ഓടി..
ഓ.ടോ. (ഓടുന്നവഴിക്കൊള്ള ടോ.) ഇത് അടിപൊളിയായിട്ടൊണ്ടൂട്ടോ
omawozni
rnagqtt ee naahsma kadupidicchavanOdu eezvaran porukkatte
ഉഗ്രന്‍ പടം. നല്ല ഇഷ്ടായി. തെയ്യത്തിന് മുഖത്ത് തേയ്ക്കുന്ന ചായ കൂട്ടുകളെ കുറിച്ച് കൂടുതലറിയോ?
ഇവിടെ കമെന്റിട്ടാല്‍ ബുജിയാവുമോ?
കിടിലന്‍ പടം.
simply super ..
കലക്കന്‍ പടം.
മിഥുന്‍, അഭിവാദ്യങ്ങള്‍.
ഡാലിച്ചേച്ചീ.
തെയ്യത്തിന്റ്റെ മുഖത്ത് തേക്കുന്ന ചായങ്ങള്‍ എല്ലാം തന്നെ നാച്ചുറല്‍ ആണ്‍.മഞ്ഞള്‍ ,ചുണ്ണാമ്പ് എന്നിവ മിക്സ് ചെയ്താണ്‍ ചുവന്ന ചായം ഉണ്ടാക്കുന്നത്.നമ്മള്‍ സയന്‍സ് ക്ലാസുകളില്‍ കളറ് കോമ്പിനേഷനുകളെക്കുറിച്ച് പഠിച്ചു എന്ന് അഹങ്കരിക്കുമ്പോള്‍ ഇതൊന്നും പഠിക്കാതെ തന്നെ വറ്ഷങ്ങള്‍ക്ക് മുന്നെ ആള്‍ക്കാര്‍ പ്രൈമറി കളേറ്സിനെ കുറിച്ച് മനസ്സിലാക്കിയിരുന്നു എന്ന കാര്യം ഞാന്‍ മുഖത്തെഴുത്ത് നോക്കിനില്‍ക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്.കറുത്ത നിറത്തിന്‍ കരിയും കണ്മഷിയും ഉപയോഗിക്കും.മഞ്ഞക്ക് മഞ്ഞള്‍.വെള്ളക്ക് ചുണ്ണാമ്പ്.ഇത്രയും നിറങ്ങളേ സാധാരണ ഉപയോഗിക്കാറുള്ളൂ..
പ്രമോദ്, അപ്പോ ഈ അസാദ്ധ്യ ചുവപ്പ്?
മഞ്ഞള്‍ + ചുണ്ണാമ്പ്? (അതൊരു ഓറഞ്ച് അല്ലെ കിട്ടാ ഭഗവതീ?ഇത്രേ ചുവക്കോ?)
ന്റെ ഡാല്യേ
ജ്ജ് മുറുക്കാന്‍ മുറുക്കുന്നത് കണ്ടീര്ക്ക്ണാ.
പിന്നെന്താ ഇത്തറ അമാന്തം.
:)
-സുല്‍
ഡാലി, കളമെഴുത്ത് പാട്ടിലും (ഞങ്ങടെ നാട്ടില്‍ കുറുപ്പന്‍മാരാണ് ഇതിന്റെ ആള്‍ക്കാര്‍) ഇതു പോലെ സ്വാഭാവിക നിറങ്ങളാണ് ഉപയോഗിക്കുക പതിവ്. പ്രമോദ് പറഞ്ഞ പോലെത്തന്നെയാണ് ചുവപ്പിന്റെ കൂട്ട്. മഞ്ഞളും ചുണ്ണാമ്പും. ഇതിലും ഗംഭീരമായി കിട്ടും ചുവപ്പ്. ഒരു കുങ്കുമ നിറം ഒക്കെ കണ്ടിട്ടുണ്ട്. നാരങ്ങനീര് ചേര്‍ത്താണെന്ന് തോന്നുന്നു നിറത്തിന്റെ തീവ്രത നിയന്ത്രിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), വാകയില ഉണക്കി പൊടിച്ചത് (പച്ച) എന്നിവയും ഉപയോഗിക്കും.
അയ്യോ സുല്ലേ, ഞാനൊരു അതിശയ ചിഹ്നം ഇടാന്‍ മറന്നൂന്ന് കരുതി ചൂടാവല്ലേന്ന്. മഞ്ഞള്‍ + ചുണാമ്പ് കോമ്പിനേഷന്‍ എനിക്ക് വിശ്വാസാന്ന്
മുറുക്കാനില്‍ മഞ്ഞളോ? :) (ദേ സ്മൈലീട്ടാ)
കണ്ണൂസേട്ടാ, ഒത്തിരി നന്ദി. എന്നെ ഇലച്ചാറാനൊക്കെ പറഞ്ഞ് പറ്റിക്കാന്‍ നോക്കാര്‍ന്നു വേറൊരാള്.
ഡാലിച്ചേച്ചീ.
മഞ്ഞളിന്റ്റേം ചുണ്ണാമ്പിന്‍റ്റേം അളവ് കൂട്ടിയും കുറച്ചും നിറം വ്യത്യാസപ്പെടുത്താം.ഇതിലെ കെമിസ്ട്രി ഞാന്‍ പറയാം.മഞ്ഞളിന്റ്റെ ചുവപ്പു നിറത്തിന്‍ കാരണം കുറ്കുമിന്‍ എന്ന തന്മാത്ര ആണ്.ഇതിന്‍ കുറെ ഹൈഡ്രോക്സി ഗ്രൂപ്പുകള്‍ ഉണ്ട്.ഇതിന്റെ uv-visible absorption കാരണം കോമ്പ്ലിമെന്ററി കളറ് ആയ മഞ്ഞ നിറം പുറത്തുവിടുന്നു.ചുണ്ണാമ്പിലെ കാത്സ്യം അയോണുകളുമായി ചേറ്ന്ന് ഈ ഹൈഡ്രോക്സി ഗ്രൂപ്പുകള്‍ ലവണം ഉണ്ടാക്കുന്നു.അപ്പൊള്‍ -ROH group നെ അപേക്ഷിച്ച് alcoxide ion ന് conjugation കൂടുകയും തല്‍ഫലമായി VIBGYOR ലെ yellow colour,orange colour റീജിയനില്‍ absorption നടക്കുകയും complimentary colours ആയി ഓറ്ഞ്ചോ ചുവപ്പോ പുറത്തുവിടുകയും ചെയ്യുന്നു.എന്റമ്മേ ..ഇനി ശ്വാസം വിടട്ടെ..
കണ്ണൂസ് ചേട്ടന്‍ ഒക്കെ പറഞ്ഞപോലെ അരിപ്പൊടിയും ഉപയോഗിക്കും.
സുല്‍ ചേട്ടന്‍ മുറുക്കാന്റെ കഥ പറഞ്ഞതും ശരിയാണ്‍.വെത്തില,അടക്ക ഇവയിലെ ഹൈഡ്രൊക്സി കോമ്പൌണ്ട് ആണ്‍ ചുണ്ണാമ്പുമായി റിയാക്ട് ചെയ്യുന്നത് എന്ന് മാത്രം...
പുതിയ ഭഗവതിയുടെ വീഡിയോ കുറച്ചുഭാഗം കാണണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഇത് ഞാന്‍ ഇത്തവണ നാട്ടീല്‍ പോയപ്പോള്‍ കഷ്ടപ്പെട്ട് എടുത്തവീഡിയോ ആണ്‍.;)
http://video.google.com/videoplay?docid=-1880063949527246647
കൂടുതല്‍ വീഡിയോകള്‍ എന്റെ ഓറ്കുട്ടില്‍ ഉണ്ട്.
http://www.orkut.com/Home.aspx?xid=8474804458763926652
എന്റെ പ്രമോദേ, എനിക്ക് കെമിസ്ട്രി ഒന്നറിയില്യാ. അടുക്കളേല് പാത്രം കഴുകുമ്പോ, മഞ്ഞള് ഓറഞ്ച് കളറവാണത് കണ്ടണ്ട്ന്ന് മാത്രം.
(എന്നെ കൊല്ലടാ കൊല്ല്)
ഭഗവതീ! എന്നാ കിണ്ണന്‍ പടം, ആ മിഥുന് ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കു ശ്രീജിത്തേ.
പ്രമോദേ, അഭിന്ദനങ്ങള്‍ 4 ആയിട്ട് പകുത്തുവയ്ക്കുന്നു.
1. ആ ഭഗോതിയേ സിരകളില്‍കയറ്റിനില്‍ക്കുന്ന ആ കലാകാരന്‍!
2. അതിന്റെ അതിന്റെ ഗാംഭീരത്തോടെ പകര്‍ത്തിയ മിഥുന്‍ എന്ന ചായാഗ്രാഹകന്. (ഈ കമന്റുകളുടെ ഒരു പ്രിന്റ് ആ കൂട്ടുകാരനു കൊടുക്കാന്‍ മറക്കണ്ട, ബ്ലോഗില്ലാത്തയാള്‍ ആണെങ്കില്‍ ഉടനെ തുറക്കും ഒരു ബ്ലോഗ്)
3. അതിവിടെ പകര്‍ത്തി തന്ന പ്രമോദിന്.
4. ഇതെല്ലാം കണ്ണെത്തും ദൂരത്ത് കൈവിരല്‍ തുമ്പിലെത്തിക്കുന്ന ബ്ലോഗിങ്ങ് എന്ന പ്രതിഭാസത്തിന്.
കുമാരേട്ടനിപ്പോ അംനേഷ്യാ?
ആരപ്പോ ഈ ശ്രീജിത്ത്? ഇനി ശ്രീജിത്തും പ്രമോദും ഒരാളാവോ?
ഭഗവതീ. നല്ല ചിത്രം.....
കാന്തികപ്രഭാവമുള്ള ഒരു കാഴ്ചയെ അതിന്റെ സൂക്ഷ്മ വിശദാംശങ്ങളോടെ ക്യാമറയിലൊപ്പിയെടുത്ത മിഥുനും അത് ബൂലോകത്തെത്തിച്ച ശ്രീജിത്തിനും നന്ദി,അഭിനന്ദനങ്ങള്‍..
പ്രമോദേ, ചുവപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് വേണ്ടി വെളിച്ചെണ്ണയും അവര്‍ ചേര്‍ക്കാറുണ്ടെന്നു തോന്നുന്നു. ശരിയല്ലേ?
പിന്നെ, conjugation കൂടുമ്പോ Red shift
അല്ലേ ഉണ്ടാവുക Absorption-ല്‍? അപ്പോ അതിന്റെ complimentary color കൂടുതല്‍ നീലയോടടുത്തതല്ലേ ആവുക? കൂടുതല്‍ ചുവപ്പിലേക്കല്ലല്ലോ പോവുക?
[എനിക്ക് കെമിസ്റ്റ്രി അറിയില്ലെന്ന് നീ പറയണ്ട...എന്റെ പ്രൊഫസര്‍ അത് പണ്ടേ പറഞ്ഞുകഴിഞ്ഞു..:)]
ഒന്നും കൂടെ പറയട്ടെ, ആ തെയ്യം വീരാളിയാവാന്‍ സാധ്യതയില്ല. വീരാളിയുടെ മുടിയില്‍ ചെറിയ പന്തങ്ങള്‍ ഉണ്ടല്ലോ? അപ്പോ അതിന്റെ റിഫ്ലക്ഷന്‍ ആ മുഖത്തെ വെള്ളി ആഭരണങ്ങളില്‍ എന്തായാലും ഉണ്ടാകും.ഇവിടെ അങ്ങനെ ഇല്ലല്ലോ...:)
അപ്പോ ഞാനിതാ ഓടി മറഞ്ഞു. ഓഫടിച്ചവര്‍ക്കുള്ള അടി ഡാലിയും കെമിസ്റ്റ്രി പറഞ്ഞവര്‍ക്കുള്ള അടി പ്രമോദും കൂടി വീതിച്ചെടുക്കുക...:):)
Great pic
മനസ്സില്‍ ഒരു അന്ധാളിപ്പ്!
ആ ചുവപ്പിന് ,സിരകളിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം.
കണ്ണുകള്‍ അടച്ചു ഞാന്‍, കൈ കൂപ്പി ഒരു നിമിഷം.
അറിയാതെ ഉള്ളില്‍ നിന്നും “ഭഗവതീ...”
ശ്രീജി,
ഞങ്ങള്‍ക്കായി ഇത് ഇവിടെ ചേര്‍ത്തതിനു നന്ദി.
ഫ്രെയിമിലേക്കാക്കിയ മിഥുന് അഭിനന്ദനം.
പറഞ്ഞറിയക്കാന്‍ പറ്റത്തത്ര അദ്ഭുതം, ഈ ചിത്രത്തിന്റെ പൂര്‍ണ്ണതയില്‍.
ഞാന്‍ എന്റെ കമന്റില്‍ പ്രമോദ് എന്ന് എഴുതിയ വാക്കുകള്‍ എല്ലാം ശ്രീമാന്‍ പ്രമോദ് ശ്രീജിത്തിനു കൈമാറാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
കിണുകിണുക്കന്‍ പടം!
Beautiful picture.
ശ്രീജിത്ത്,മിഥുന്‍, അഭിനന്ദനങള്‍.
കുമാറേട്ടാ...ഹഹ.അത് പിന്നെ പ്രത്യേകം പറയേണ്ട കാര്യമുണ്ടോ?എല്ലാ ക്രഡിറ്റും ശ്രീജിത് ഭായിക്കു തന്നെ.ശ്രീജിത് അണ്ണന്‍ പറ്ഞ്ഞതനിസരിച്ച് ഞാന്‍ ഒരു വീഡിയോ പോസ്റ്റാന്‍ നോക്കിയിട്ട് പറ്റുന്നില്ല.സിസ്റ്റം ഭയങ്കര സ്ലോ.;)
ലാപുടേ..വെളിച്ചെണ്ണ പശിമകൂട്ടാന്‍ വേണ്ടിയാണ്‍ ഉപയോഗിക്കുന്നതെന്ന് തോന്നുന്നു.
പിന്നെ conjugation ന്റെ കാര്യം.ഞാന്‍ പറഞ്ഞ രീതി കൊണ്ട് ചില കണ്‍ഫ്യൂഷന്‍ ഉണ്ടായതാണ്‍.കുറ്കുമിന്‍ എന്ന മഞ്ഞളിലെ പദാറ്ഥം,VIBGYOR ലെ ചില നിറങ്ങള്‍ എബ്സോറ്ബ് ചെയ്യുന്നു.അങ്ങനെ ആണ്‍ ഒരു ഓറ്ഞ്ച് കലറ്ന്ന മഞ്ഞ നിറം വരുന്നത്.ഇനി കാത്സ്യം സാള്‍ട്ട് ആകുമ്പോള്‍ conjugation കൂടുന്നു.ഇവിടെ molecular structure ന്‍ വലിയ മാറ്റം വരുന്നില്ല.ROH,എന്നത് RO(-)ആകുകയാണ്‍ ചെയ്യുന്നത്.അതിനാല്‍ it absorbs Y and small portion of Orange also.If amount of calcium is more it absorbs more in orange region.അപ്പോള്‍ complementary ആയി red colour പുറത്തു വരുന്നു.(റെഡ് കളറ് അബ്സോറ്ബ് ചെയ്യാനുള്ള അത്രയും conjugation ലെങ്ത് കൂടുന്നില്ല ഇവിടെ).അപ്പോള്‍ ചുവപ്പുനിറം കിട്ടുന്നു,
ഇനി വീരാളിയുടെ കാര്യം.ഈ ഫോട്ടോയുടെ മുഖത്ത് തീരെ വിയറ്പ്പില്ല.അതിന്റെ അറ്ഥം പന്തമില്ലാത്ത തെയ്യമാണ്‍ എന്നാണ്‍.മുഖത്തെഴുത്ത് വീരാളിയുടെതു പോലെ ആണ്‍.അപ്പോള്‍ മുടിയില്‍ പന്തം കൊളുത്തുന്നതിനു മുമ്പുള്ള ഫോട്ടോ ആയിരിക്കാം ഇത്.അതായത് തെയ്യം കെട്ടല്‍ പൂറ്ത്തിയാവുന്നതിനു മുന്‍പ് എടുത്ത ചിത്രം.;);)
ഹോ, ഗംഭീരം!
വല്ലാതെ പിടിമുറുക്കുന്നു ഈ ചിത്രം.
നേരിട്ടിതൊന്നും ഒരിയ്ക്കല്‍ പോലും കാണാനൊത്തിട്ടില്ല. പക്ഷേ നോക്കിയിരിക്കുന്തോറും വീരാളിയൊരു സാന്നിദ്ധ്യമായാണ് അരികില്‍ നിറയുന്നത്.
മിഥുനുള്ള അഭിനന്ദനങ്ങള്‍ ഒട്ടും പങ്കുവയ്ക്കാതെ തന്നെ അറിയിയ്ക്കണം.
വേഷം, നേരിട്ട് കാണുന്നതുപോലെത്തന്നെയുണ്ട്.
Post a Comment