
അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി.
പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തില്‍ വച്ച് നടന്ന വാദ പ്രതിവാദത്തില്‍ പ്രഗത്ഭരെ തോല്‍പ്പിച്ചു. രസങ്ങളില്‍ വെച്ച് കാമരസവും, വേദനകളില്‍ പ്രസവവേദനയുമാണ് അനുഭവങ്ങളില്‍ മികച്ചതെന്നു സമര്‍ത്ഥിച്ച അവള്‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാര്‍ത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാന്‍ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തില്‍ പെട്ടയാള്‍) തീയിലേക്ക് എണ്ണ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകള്‍ കേട്ട് അമ്പരന്ന മുച്ചിലോടന്‍ എണ്ണ മുഴുവന്‍ തീയിലേക്കൊഴിച്ചു. അങ്ങിനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന്‍ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക് കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങിനെയാണ് ബ്രഹ്മണ കന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളില്‍ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായത്രെ.
വാണിയ സമുദായക്കാര്‍ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.
പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തില്‍ വച്ച് നടന്ന വാദ പ്രതിവാദത്തില്‍ പ്രഗത്ഭരെ തോല്‍പ്പിച്ചു. രസങ്ങളില്‍ വെച്ച് കാമരസവും, വേദനകളില്‍ പ്രസവവേദനയുമാണ് അനുഭവങ്ങളില്‍ മികച്ചതെന്നു സമര്‍ത്ഥിച്ച അവള്‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാര്‍ത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാന്‍ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തില്‍ പെട്ടയാള്‍) തീയിലേക്ക് എണ്ണ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകള്‍ കേട്ട് അമ്പരന്ന മുച്ചിലോടന്‍ എണ്ണ മുഴുവന്‍ തീയിലേക്കൊഴിച്ചു. അങ്ങിനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന്‍ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക് കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങിനെയാണ് ബ്രഹ്മണ കന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളില്‍ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായത്രെ.
വാണിയ സമുദായക്കാര്‍ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.
മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.
(Photo courtesy: NIC, Kannur)
22 comments:
പുതിയ പോസ്റ്റ്... മുച്ചിലോട്ടു ഭഗവതി.. അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി.
വളരെ ചുരുക്കി പറഞ്ഞപോലെ.. അങ്ങിനെ ഒരു കഥകൂടികേട്ടു.. അടുത്തതു പോരട്ടെ..
രസങ്ങളില്‍ വെച്ച് കാമരസവും, വേദനകളില്‍ പ്രസവവേദനയുമാണ് അനുഭവങ്ങളില്‍ മികച്ചതെന്നു സമര്‍ത്ഥിച്ച അവള്‍ക്കെതിരെ അപവാദപ്രചരണം നടത്തി
kamla surayyayum..machilottamma thane alle...
good work
കണ്ണൂരാനെ,
ഈ ഐതിഹ്യത്തില്‍ വളരെ ഏറെ മായം കലര്‍ന്നിട്ടുണ്ടെന്നും , മനപ്പൂര്‍വം ബ്രാഹ്മണവല്‍ക്കരണം നടന്നിട്ടുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.
എന്റെ ബന്ധുക്കളായ വാണിയര്‍ പറയുന്ന കഥ ... നടുവാഴിയാല്‍ അപമാനിക്കപ്പെട്ട പതിവ്രതയായ സ്ത്രീയുടെ രക്തസാക്ഷിത്വത്തില്‍ നിന്നും ഉയിര്‍കൊണ്ട ഭഗവതിയാണ് മുച്ചിലോട്ടെ തെയ്യം.
എന്റെ ബ്ലൊഗ് സന്ദര്‍ശിക്കാന്‍ താങ്കളെ ക്ഷണിക്കുന്നു.
www.muthapan.blogspot.com
കണ്ണൂരാനേ.. മുച്ചിലോട്ട് ഭഗവതിയുടെ കഥ വളരെ വളരെ ചുരുക്കിയാ പറഞ്ഞത് അല്ലേ...
എന്തായാലും ഇഷ്ടമായി.
പിന്നെ മുത്തപ്പാ...
താങ്കള്‍ ബ്ലോഗിലേക്ക് കണ്ണൂരാനേ ക്ഷണിച്ചപ്പോള്‍ ഞങ്ങളും അവിടേക്ക് പോയി.
കാരണം മുച്ചിലോട്ട് ഭഗവതിയെക്കുറിച്ച് കൂടുതലെന്തോ എഴുതി എന്നാണ് കരുതിയത്. പക്ഷെ..
കണ്ണൂരാന്‍ പുരാവൃത്തമാണ് പറയുന്നത്. അത് തികച്ചും സത്യസന്ധമായി തന്നെ.
എല്ലാ പുരാണ കഥകളിലും ബ്രാഹ്മണ വല്‍ക്കരണം നടന്നിട്ടുണ്ട്. അതു തന്നെയാണ് പുരാവൃത്തവും.
താങ്കള്‍ മുത്തപ്പനെ കുറിച്ച് ഉപരിപ്ലവമായി ചില കാര്യങ്ങള്‍ പറഞ്ഞു പോകുന്നതിന് പകരം എങ്ങിനെ എപ്പോള്‍ എന്നതിനെ കുറിച്ച് വ്യക്തമായ പഠനം നടത്തി പറയൂ എങ്കിലല്ലേ അതിന് ആധികാരികത വരൂ.
മോബ് ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. വിരോധമില്ലെങ്കില്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക...
കണ്ണൂരാനെ,
മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യവും ലളിതമായി പറഞ്ഞു.
കാസറഗോഡിന് വടക്കായി ഒരു മുച്ചിലോട്ടു കാവു മാത്രമേയുള്ളൂ.അതു പെരുതണ മുച്ചിലോട്ടാണ്.
അവിടെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമായി ആ പരിധിയിലുള്ള യുവതീയുവാക്കളുടെ മംഗല്യച്ചടങ്ങുകള്‍ സമൂഹവിവാഹമായി ആഘോഷിക്കുന്നു.ഈ ദിവസങ്ങളിലല്ലാതെ പ്രസ്തുത ക്ഷേത്ര പരിധിയിലെ സമുദായാംഗങ്ങള്‍ വിവാഹിതരാകാറില്ല എന്നാണറിവ്.
വിവാഹാഘോഷച്ചെലവിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്ന ഇക്കാലത്ത് എല്ലാരും ഒത്തൊരുമിച്ച് ഒരേ രീതിയില്‍ ഒരു പന്തലില്‍ വെച്ചു വിവാഹിതരാകുന്നതു ചെലവു ചുരുക്കാനും പരസ്പര ഐക്യം കെട്ടിപ്പടുക്കാനുമുതകുന്ന ഒരു നല്ല രീതിയാണെന്നാണെനിക്കു തോന്നിയത്.
“മുച്ചീലോട്ടു ഭഗവതി”യുടെ കഥ പറഞ്ഞുതന്നതിനു നന്ദി.
മുത്തപ്പന്‍ ഉയര്‍ത്തുന്ന വാദവും കേട്ടു.രാജു പറഞ്ഞപോലെ പല പുരാവൃത്തങ്ങളിലും ബ്രാഹ്മണവല്‍ക്കരണം നടന്നിട്ടുണ്ട്. “മുച്ചിലോട്ടു ഭഗവതി” ബ്രാഹ്മണസ്ത്രീയായാലും ദളിതയായാലും, ഒരു പ്രതീകമെന്നനിലയ്ക്കുള്ള പ്രസക്തി നഷ്ടമാവുന്നില്ല.
പുരുഷനാല്‍ സ്ത്രീയും,സവര്‍ണ്ണരാല്‍ ദളിതരും,നാസികളാല്‍ ജൂതന്മാരും,യൂരോപ്പ്യന്‍ അധിനിവേശങ്ങളാല്‍ ഇതരലോകം മുഴുവനും,ചൂഷണം ചെയ്യപ്പെട്ടു..അടിച്ചമര്‍ത്തപ്പെട്ടു.ഈ കഥകള്‍ നമ്മെ കൂടുതല്‍ വിശാലമായ ഒരു ദര്‍ശനത്തോടെ ജീവിതത്തെ നോക്കിക്കാണാനും,ജാഗരൂകരായ് ഇരിക്കാനും പഠിപ്പിക്കട്ടെ..
കണ്ണൂരാനേ.......ഐതിഹ്യ വിവരണം നന്നായി....
Good post.. Kannuran.
There was another story heard about a ‘Machchilottu bhagavathi” . That one was the bagavathy of the machch ( of homes) and people took it and ran away during Tippu’s padayottam, on an understanding that the man of the house to protect the bhagavathy and in tern bagavthy protects the family. A kind of mutual understanding
അങ്ങനെ മുച്ചിലോട്ടു ഭഗവതിയെ അറിഞ്ഞു.Thanks:)
ഇട്ടിമാളു: ആദ്യ കമന്റിനു നന്ദി.
മനു: നന്ദി.
മുത്തപ്പന്‍: സന്ദര്‍ശനത്തിനും കമന്റിനും നന്ദി. ഈ പുരവൃത്തത്തിലെവിടെയാ ബ്രാഹ്മണവല്‍ക്കരണം നടത്തിയത്. ഇതു ബ്രാഹ്മണരുടെ നെറികേടിനെതിരെ പോരാടിയ വിദ്യാ സമ്പന്നയായ കന്യകയുടെ കഥയല്ലെ? താങ്കള്‍ പറഞ്ഞരീതിയില്‍ ഒരു കഥയുള്ളതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതൊരു പുതിയൊരറിവായി.
ഇരിങ്ങല്‍: അഭിപ്രായങ്ങള്‍ക്കു നന്ദി. തെയ്യത്തിന്റെ പുരാവൃത്തങ്ങളില്‍ ബ്രാഹ്മണവല്‍ക്കരണം നടന്നെന്ന് എനിക്കു തോന്നുന്നില്ല. മിക്കവാറും കഥകള്‍ ബ്രാഹ്മണ മേധാവിത്വത്തിനെതിരായ പോരാട്ടങ്ങളാണ്. പൊട്ടന്‍ തെയ്യത്തിന്റേതായാലും, വിഷകണ്ടന്റേതായാലും അങ്ങിനെ തന്നെ. നാങ്കളെ കൊത്ത്യാലും ചോരന്നെ ചൊവ്വറെ, നീങ്കളെ കൊത്ത്യാലും ചോരന്നെ ചൊവ്വറെന്നാണ് പൊട്ടന്റെ തോറ്റത്തില്‍ പറയുന്നത്. ചൊവ്വറെന്നാല്‍ ബ്രാഹ്മണന്‍).
വിടരുന്നമൊട്ടുകള്‍: നന്ദി.
പൊതുവാളന്‍: ഇതു ഞാന്‍ കേട്ടിട്ടുണ്ട്. ഇവിടെ പറഞ്ഞതിനു നന്ദി.
വിശാഖ് ശങ്കര്‍: നന്ദി സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും.
സാന്റോസ്: നന്ദി.
അശോക്: പുതിയ വിവരം. നന്ദി.
പീലിക്കുട്ടി: നന്ദി.
കണ്ണൂരാന്‍ :) നന്ദി.
പാട്ടുകളും ഉണ്ടെങ്കില്‍ എഴുതാമോ, ഓരോ പോസ്റ്റിന്റേയും കൂടെ?
സു: നന്ദി. പാട്ടെന്നുദ്ദേശിച്ചതു തോറ്റമായിരിക്കുമെന്നു വിചാരിക്കുന്നു. ഒരു തെയ്യത്തിന്റെ തോറ്റം വളരെ വലുതായിരിക്കും, എങ്കിലും ചില വരികള്‍ എങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.
അതെ. തോറ്റം പാട്ട് എന്നാണ് പറയാറുള്ളത്. കുറച്ചു ഭാഗമെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കൂ. :)
കണ്ണൂരാനേ.. ഒരു ചര്‍ച്ച നല്ലതു തന്നെ. പ്രത്യേകിച്ച് പുരാണവും പുരാവൃത്തവും ആകുമ്പോള്‍ പലനാടുകളില്‍ പറഞ്ഞു പ്രചരിക്കുന്ന കഥകള്‍ കൂടി വരുമല്ലൊ
എനിക്ക് തോന്നിയിട്ടുള്ളത് എല്ലാ പുരാണ കഥാപാത്രങ്ങളിലും ബ്രാഹ്മണ വല്‍ക്കരണം നടന്നിട്ടുണ്ടെന്നുതന്നെയാണ്. അത് തെയ്യം കഥകളില്‍ മാത്രമല്ല.
ശ്രീകൃഷ്ണന്‍ എന്ന പുരാണ കഥാ പാത്രം യാദവനാണ്. എന്നാല്‍ ശ്രീകൃഷ്ണന് മഹത്വം നല്‍കുന്നതിന് എത്ര എത്ര കഥകള്‍ പ്രചരിപ്പിക്കുന്നു.
ഉദാഹരണം.
1. കറുപ്പ് നിറം എന്നാല്‍ കീഴാളരുടെ / അടിയാന്‍ റെ നിറം എന്ന് എളുപ്പം മനസ്സിലാകും. എന്നാല്‍ കാലക്രമേണ ഈ കറുപ്പു നിറം നീല നിറവും നീല കാര്‍വര്‍ണ്ണനും ആകുന്നു.
2. സുദര്‍ശന ചക്രം എന്നാല്‍ അക്കാലത്ത് യാദവന്‍ മാര്‍ കാലിമെയിക്കാന്‍ പോകുമ്പോള്‍ ഉപയോഗിക്കുന്ന ‘ബൂമാറാങ്ങ്’ ആയിരുന്നു. മാത്രമല്ല അത് പലരും യുദ്ധങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തിന് മിഴിവും പൊലുപ്പും നല്‍കാന്‍ ‘സുദര്‍ശന’ ചക്രം ദൈവീകമായി മാറുകയും കൃഷ്ണന്‍ റെ മാത്രം കുത്തകയായി ത്തീരുകയും ചെയ്തു.
എന്നാല്‍
തെയ്യങ്ങളുടെ ഉല്‍ഭവം എന്നു പറയാവുന്നത് കീഴാളരുടെ പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയാണ്. ഉന്നത കുലജാതരായ ബ്രാഹ്മണര്‍ക്ക് മാത്രം ആരാധനാ സ്വാതന്ത്യം അനുവദിക്കപ്പെട്ട കാലത്ത് കീഴാള കുലത്തിന് ഉന്നത കുല ദൈവങ്ങളുടെ ശക്തിയും കരുത്തുമുള്ള ദൈവങ്ങള്‍ വേണമെന്ന ചിന്തയിലാണ് തെയ്യങ്ങളുടെ പിറവി.
അതു കൊണ്ട് തന്നെ തെയ്യങ്ങള്‍ പിന്നീട് പരമശിവന്‍ റെ ഭൂതഗണങ്ങളായും മഹാവിഷ്ണുവിന്‍റെ അവതാരങ്ങളില്‍ ചിലരും അങ്ങിനെ അങ്ങിനെ പല പല കഥകള്‍ ഉണ്ടായി. ഇതൊക്കെയും ബ്രാഹ്മണ മേധാവിത്തം കൊടി കുത്തിയ കാലത്തുണ്ടായതെങ്കിലും ഇതിലും കീഴാളരുടെ / അടിയന്‍ റെ പങ്കും ചെറുതല്ല.
മേലാളന്‍റെ അതേ സവര്‍ണ്ണ ദൈവത്തെ തന്നെയാണ് താനും ആരാധിക്കുന്നതെന്ന് പ്രകടിപ്പിക്കാന്‍ ഇത്തരം കഥകള്‍ അവര്‍ക്ക് പ്രചോദനവും നല്‍കി.
പൊട്ടന്‍ തെയ്യത്തിന്‍ റെയും തൊണ്ടച്ചന്‍ തെയ്യത്തിന്‍ റെയും കഥകളില്‍ വളരെയേറെ സാമ്യതകള്‍ നമുക്ക് കാണാം. അവിടെയൊക്കെ
സര്‍വ്വജ്ഞ പീഠം കീഴടക്കാന്‍ പോകുന്ന ശങ്കരാചാര്യരുടെ കഥയും നമുക്ക് വായിക്കാന്‍ കഴിയും.
ഇങ്ങനെ എടുത്തു പറയാന്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. അതൊക്കെ എന്നെങ്കിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം എന്ന് കരുതുന്നു.
ഒരു കഥ കൂടി കേട്ടു.
നല്ലൊരറിവ് പകര്‍ന്നു തന്നതിന് നന്ദി.......
ഇരിങ്ങല്‍: ശ്രീകൃഷ്ണന്‍ യാദവനാണെന്ന് പറയുന്നതല്ലാതെ ബ്രാഹ്മണവല്‍ക്കരണം എങ്ങിനെ ഏതു തരത്തില്‍ നടന്നുവെന്നു വ്യക്തമാക്കിയില്ല. കൃഷ്ണന്‍ ബ്രാഹ്മണനാണെന്നാരെങ്കിലും പറഞ്ഞോ??? ബ്രാഹ്മണനായ പരമശിവന്‍ ചണ്ഡാലവേഷമണിഞ്ഞ് ശങ്കരാചാര്യരെ പരീക്ഷിക്കൂന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം കഴിയാവുന്നിടത്തോളം ഞാന്‍ ഒരു പ്രത്യേക പോസ്റ്റായി ഇടാം. അപ്പോള്‍ തന്നെ തെയ്യത്തിനകത്ത് യാതൊരുവിധ ബ്രാഹ്മണവല്‍ക്കരണവും നടന്നിട്ടില്ലെന്ന് മനസ്സിലാകും. വെറുതെ എഴുതാപ്പുറം വായിക്കുന്നതു ശരിയല്ലല്ലോ?? ബ്രാഹ്മണവല്‍ക്കരണം നടന്ന മേഖലകളുണ്ടാകാം, പക്ഷെ തെയ്യം അതില്‍ പെടില്ലെന്നുറപ്പിച്ചു പറയാം.
അസ്സലായി കണ്ണൂരാനെ
ഞാനും ഒരു കണ്ണൂക്കാരന്‍
പേര് ചിത്രഗുപ്തന്‍
ഒന്ന് അത്രടം വരെ വന്ന് എന്നെ അനുഗ്രഹിക്കണേ!
ഞങ്ങളുടെ കോഴിക്കോട്ടും ഒരു മുച്ചിലോട്ട് കാവുണ്ടേ. വടകര ചോറോട് രാമത്ത് മുച്ചിലോട്ട് പുതിയകാവ്. കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് കാവാണിത്. മാച്ച് നാല് മുതല്‍ ഏഴ് വരയൊണ് കളിയാട്ടം.
The Most Attractive Side Of Theyyams Are " The Devotees Can Meet The Walking And Talking God"
Ashraf Kadannappally ( htto://www.venalmazhai.blogspot.com)
Post a Comment