കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തെ കുറുവാടന്‍ തറവാട്ടിലെ കാരണവരായ കുറുപ്പിന്റെ പശുക്കളെ മേക്കുന്നവനായിരുന്നു കണ്ണന്‍. കണ്ണന്‍ ഒരു ദിവസം മാവിന്‍ കൊമ്പിലിരുന്നു മാങ്ങ തിന്നുമ്പോള്‍ അതു വഴി പോയ കുറുപ്പിന്റെ അനന്തിരവളുടെ ദേഹത്ത് മാങ്ങയുടെ അണ്ടി വീണുപോയി. കുപിതയായ അനന്തരവള്‍ അമ്മാവനോട് പരാതി പറയുകയും, കോപിച്ച കുറുപ്പ് കണ്ണനെ നാടു കടത്തുകയും ചെയ്തു.
മംഗലാപുരത്തെത്തിയ കണ്ണന്‍ വൃദ്ധയായ, കൃഷ്ണ ഭക്തയായ ഒരു തുളു സ്ത്രീയെ കാണുകയും അവര്‍ അഭയം നല്‍കുകയും ചെയ്തു. അവര്‍ കണ്ണന് പുരാണ കഥകള്‍ (വിഷ്ണുവിന്റെയും, കൃഷ്ണന്റെയും) പറഞ്ഞു കൊടുക്കുകയും ക്രമേണ അവന്‍ കൃഷ്ണ ഭക്തനാവുകയും ചെയ്തു. കുറെ കാലം കഴിഞ്ഞപ്പോള്‍ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കണ്ണനില്‍ ഉണരുകയും, വൃദ്ധയുടെ സമ്മതത്തോടെയല്ലാതെ നാട്ടിലേക്ക് യാത്രതിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യാത്ര തിരിക്കുമ്പോള്‍ വൃദ്ധ ഒരു ചുരികയും കുടയും സമ്മാനിച്ച് അനുഗ്രഹിച്ചു.കണ്ണന്‍ നീലേശ്വരത്ത് എത്തി താമരക്കുളത്തില്‍ കുളിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ കുറുപ്പ് ഉറുമിയുമായി അവിടെ എത്തി കണ്ണന്റെ തലയറുത്തു. താമരക്കുളം ഒരു ചോരക്കുളമായി മാറി.
പിന്നീട് കുറുപ്പിന്റെ തറവാട്ടില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു തുടങ്ങി. നാടു നീളെ പകര്‍ച്ചവ്യാധി പടര്‍ന്നു, കന്നുകാലികള്‍ ചത്തൊടുങ്ങി. പേടിച്ചുപോയ കുറുപ്പ് ദൈവജ്ഞനെകൊണ്ട് പ്രശ്നം വെപ്പിച്ചു നോക്കി. കൃഷ്ണ ഭക്തനായ കണ്ണനെ വധിച്ചതില്‍ ദൈവകോപമുണ്ടെന്നും, ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മുച്ചൂടും മുടിയുമെന്നും വെളിപ്പെട്ടു. തുടര്‍ന്ന് ചെയ്തുപോയ അപരാധത്തിന് മാപ്പായി കണ്ണന് ഒരു കോലം കല്‍പ്പിച്ച് കെട്ടി സമര്‍പ്പിക്കാമെന്ന് പ്രാര്‍ത്ഥിക്കുകയും, വീണ്ടും പ്രശ്നം വച്ചപ്പോള്‍ ദൈവം സംപ്രീതനായതായും തെളിയുകയും ചെയ്തു. അങ്ങിനെയാണ് വിഷ്ണുമൂര്‍ത്തി തെയ്യം ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്. ഈ കഥയിലെ കുറുപ്പിനെ ഹിരണ്യകശിപുവായും, കണ്ണനെ പ്രഹ്ലാദനായും ചിലര്‍ സങ്കല്‍പ്പിച്ചു വരുന്നുണ്ട്.
Friday, January 12, 2007
Subscribe to:
Post Comments (Atom)
14 comments:
വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുരാവൃത്തം ഇതാ...
കണ്ണൂരാനേ..തെയ്യങ്ങളെപ്പറ്റി ഇനിയും എഴുതൂ.. സധാരണ തെയ്യത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഒക്കെ വായിയ്ക്കുമ്പോള്‍ എന്തോ പ്രബന്ധം വായിയ്ക്കുന്നപോലെ വിരസമായിരിയ്ക്കും, എന്നാല്‍ താങ്കളുടെ ശൈലി നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍..
സാരംഗി:- വന്നതിനു വളരെ നന്ദി. തെയ്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും, പുരാവൃത്തങ്ങളുമായി വീണ്ടും കാണാം.
നല്ല എഴുത്ത്..തെയ്യം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അറയില്ലായിരുന്നു..നല്ല ഒരു കഥ കേള്‍ക്കുന്ന സുഖത്തോടെയാ വായിച്ചത്.ഇനിയും എഴുതണം.
കണ്ണൂരാനേ, നന്നായിരിക്കുന്നു. ഭാഷയുടെ ലാളിത്യം തുടരുക.
കൂടുതല്‍ തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ക്കായ് കാത്തിരിക്കുന്നു.
സസ്നേഹം
ദൃശ്യന്‍
സോന, ദൃശ്യന്‍: സന്ദര്‍ശനത്തിന് നന്ദി. എല്ലാ തെയ്യങ്ങള്‍ക്കും പിന്നില്‍ പുരവൃത്തമുണ്ട്. ഓരോന്നായി എഴുതാന്‍ ശ്രമിക്കാം, ഓഫീസ് ബ്ലോഗറുടെ പരിമിതിക്കുള്ളില്‍ നിന്നും കൊണ്ട്...
നല്ല പോസ്റ്റ്..കൂടുതല്‍ എഴുതുമല്ലോ.
കണ്ണൂരാനേ എല്ലാം വായിക്കുന്നുണ്ടു്.
തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ക്കായ് കാത്തിരിക്കുന്നു.
ചക്കര, വേണു: നന്ദി, പുതിയ പോസ്റ്റിട്ടിട്ടുണ്ട്.
ഇതു കൊള്ളാം കെട്ടൊ..
പുതിയൊരു അറിവ്..
കണ്ണൂരാനേ.. വിഷ്ണു മൂര്‍ത്തിയുടെ പുരാവൃത്തം വായിച്ചു. ഇഷ്ടപ്പെട്ടു.
പക്ഷെ വേറെയും ചില കഥകള്‍ പ്രചാരത്തിലുണ്ടല്ലൊ..
സമയം അനുവദിക്കാത്തതിനാല്‍ ഇപ്പോള്‍ എഴുതുന്നില്ല.
നാട്ടില്‍ വരുന്നുണ്ട് അപ്പോള്‍ കാണാന്‍ ശ്രമിക്കാം താങ്കളെ.
സ്നേഹത്തോടെ
രാജു
ഇരിങ്ങല്‍: നന്ദി പെരുങ്കളിയാട്ടത്തിനെത്തിയതിന്. മറ്റ് കഥകളുണ്ടെങ്കില്‍ ദയവായി എഴുതുക്. നാട്ടില്‍ എന്നാ വരുന്നെ?
കണ്ണൂരാനേ..
ഞാന്‍ നാട്ടില്‍ മാര്‍ച്ച് - 10 ന് എത്തും എന്ന് പ്രതീക്ഷീക്കുന്നു.
തീര്‍ച്ചയായും കാണണം.
Alapuzhayil thayam kuravanu enkilum kurachokke thaya kathakal njan vayicharinjittundu pinne thayam kanunnathu 2006 Novemberil Brij Vihar Ayyappa Templil aranjariyapol mathramanu, pinne ella thayanjaludayum katha vishathamayi vayikan kashinja kannurane entte abhinanthananjal
Post a Comment