

വിഷ്ണുമൂര്‍ത്തിയെന്നും പരദേവത എന്നും അറിയപ്പെടുന്ന ഈ തെയ്യം മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ്. തെയ്യം കെട്ടിയാടാറുള്ള മിക്ക കാവുകളിലും പള്ളിയറകളിലും വിഷ്ണുമൂര്‍ത്തി തെയ്യക്കോലമുണ്ടാകാറുണ്ട്. മലയ സമുദായക്കാരാണ് കൂടുതലായി വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടാറുള്ളത്. രാത്രി തെയ്യത്തിന്റ് ഉല്പത്തിയെകുറിച്ചുള്ള തോറ്റം പാട്ടോടുകൂടിയുള്ള വെള്ളാട്ടവും പകല്‍ തെയ്യക്കോലവുമാണ് ഉണ്ടാകാറുള്ളത്.
6 comments:
നേരിട്ട് കാണാന്‍ കൊതി തോന്നുന്നു. ചിത്രങ്ങള്‍ കണ്ടിട്ട്.
നല്ല ചിത്രങ്ങള്‍. സിനിമയിലല്ലാതെ തെയ്യം ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എന്നെങ്കിലും കാണുവാന്‍ അവസരം ലഭിക്കുമായിരിക്കും :(
മറ്റു വിശദാംശങ്ങള്‍ കൂടി എഴുതിക്കൂടേ? വിഷ്ണുമൂര്‍ത്തി തീത്തെയ്യമാണല്ലോ.. ചിലപ്പോള്‍ സ്ഥിരമായി കാണുന്ന നിങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ചൊന്നും കണ്ടില്ലെന്നുവരും. കഴിഞ്ഞവര്‍ഷം പയ്യന്നൂര്‍ വച്ച് ഞാന്‍ കാണാന്‍ പോയിരുന്നു. ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ പേടിച്ചു പോയി.
മനോഹരമായ ചിത്രം.
പക്ഷെ എല്ലാ ഭാവവും ശരിയായി ആസ്വദിക്കണമെങ്കില്‍ നേരില്‍ത്തന്നെ കാണണം.
തെയ്യത്തിന്റെ അകമ്പടി വാദ്യങ്ങളെന്തൊക്കെയാണ്? അതേപ്പറ്റിയും എഴുതുമോ?
തുളസി,
നല്ല ചിത്രം ,നല്ല സംരംഭം
വടക്കന്‍ കേരളത്തിന്റെ മാത്രം സവിശേഷതയായ മിക്ക തെയ്യങ്ങളെയും അവയുടെ വിവിധഭാവങ്ങളില്‍ ഇങ്ങനെ പാരിചയപ്പെടുത്തുന്നത് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് അവയുടെ യഥാര്‍ത്ഥ പശ്ചാത്തലവും പഴമയും ഐതിഹ്യങ്ങളും മനസ്സിലാക്കാന്‍ സഹായിക്കും.
ഗവേഷകാ:
വിഷ്ണുമൂര്‍ത്തി, രണ്ടു തരത്തില്‍ രണ്ടു സമയങ്ങളില്‍ കെട്ടിയാടാറുണ്ട്
1. വയല്‍ക്കോലം:
വയല്‍ക്കോലം എന്നു പറയപ്പെടുന്ന പകല്‍ത്തെയ്യം (അതില്‍ കെട്ടിയാടിയ തെയ്യമാണ് തുളസിയുടെ ചിത്രം)
ഇതിന്റെ കുളിച്ചുതോറ്റം(കുളിച്ചേറ്റം)[ തെയ്യത്തിന്റ് ഉല്പത്തിയെകുറിച്ചുള്ള തോറ്റം പാട്ടോടുകൂടിയുള്ള വെള്ളാട്ടവും ]തലേന്നു രാത്രിയും ഇത്ര പകിട്ടേറിയതല്ലെങ്കിലും ആടയാഭരണങ്ങളണിഞ്ഞ് അനുഷ്ഠാനങ്ങളോടുകൂടി നടത്തുന്നു.
2.ഒറ്റക്കോലം:
ഒറ്റക്കോലം സന്ധ്യയോടെ ആരംഭിച്ച് നേരം പുലരുമ്പോള്‍ അവസാനിക്കുന്ന വിഷ്ണുമൂര്‍ത്തിയൂടെ തീയാട്ടാണ്. ഇതായിരിക്കും ഗവേഷകന്‍ കണ്ടിട്ടുണ്ടാവുക.ഇതിലും ആദ്യം കുളിച്ചുതോറ്റം കെട്ടിയാടുന്നു. അതിനു മുന്‍പു തന്നെ കനല്‍ക്കൂമ്പാരമുണ്ടാക്കാന് ലോഡു കണക്കിനു മരം കൂട്ടിയിട്ട് (നെരിപ്പ്) കത്തിക്കുന്നു.അതു മുഴുവന്‍ കത്തി കനല്‍ക്കൂനയകുമ്പോഴെക്കും ഒറ്റക്കോലം എന്നറിയപ്പെടുന്ന തീത്തെയ്യമായ വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തുന്നു.പക്ഷെ ആ തെയ്യത്തിനു നിങ്ങള്‍ കണ്ട ചിത്രത്തിലുള്ള അത്രയും വര്‍ണ്ണശബളിമ കാണില്ല, കാരണം തീത്തെയ്യമായതിനാല്‍ പ്രകൃതിജന്യമായ കുരുത്തോല വാഴപ്പോള മുതലായവ മാത്രമാണ് ആടയാഭരണങ്ങളായി ഉപയോഗിക്കുന്നത്.
പൊതുവാളന്‍ പറഞ്ഞത് ശരി. ഞാന്‍ കണ്ടത് ഒറ്റക്കോലമാണ്. ഇത്രയും നിറപ്പകിട്ടില്ല. രണ്ടാള്‍ പൊക്കത്തില്‍ മേലേരി കൂട്ടിയിരുന്നു.
ഈ തെയ്യത്തിന്‍റെ പിന്നിലുള്ള കഥ അറിയുമോ?
Post a Comment