ഉത്തര മലബാറില്‍ കാണപ്പെടുന്ന ഒരു അനുഷ്ഠാന കലയാണ് തെയ്യം. ദൈവം എന്ന പദത്തില്‍ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി. ആര്യാധിനിവേശത്തിനു കീഴ്പെടാത്ത ദ്രാവിഡ പഴമയാണ് തെയ്യങ്ങള്‍. പഴയങ്ങാടി പുഴയ്ക്കു വടക്കോട്ട് 'കളിയാട്ടം' എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ 'തെയ്യം' എന്നും വളപട്ടണം മുതല്‍ തെക്കോട്ട് 'തിറയാട്ടം' എന്നും തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതമാരാണു തെയ്യങ്ങള്‍. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ] തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാല്‍ സ്ത്രോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. തെയ്യത്തിനു മുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടു വരുന്നു. ഒരു തികഞ്ഞ അനുഷ്ഠാന കലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്. തെയ്യത്തിനു സമമായ ദക്ഷിണകേരള അനുഷ്ഠാനമാണു പടയണി.
തെയ്യങ്ങള്‍ കൊട്ടിയാടുന്നതിനെ കളിയാട്ടം എന്ന് വിളിക്കപ്പെടുന്നു. പല തെയ്യങ്ങള്‍ കെട്ടിയാടുന്ന മഹോത്സവമാണ് പെരുംകളിയാട്ടം. ദൈവങ്ങള്‍ മനുഷ്യരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ അനുഷ്ഠാനകലയെക്കുറിച്ച് അറിയാനും അറിവുപകരാനുമാണ് ഈ ബ്ലോഗ്.
തെയ്യത്തെക്കുറിച്ചുള്ള അറിവുകളും ചിത്രങ്ങളും മറ്റ് അനുബന്ധവിഷയങ്ങളും ഈ ബ്ലോഗില്‍ ഇനി പങ്കുവയ്ക്കപ്പെടും. തെയ്യങ്ങളില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഈ ബ്ലോഗില്‍ ചേരാം. തെയ്യങ്ങളെക്കുറിച്ച് എന്തെങ്കിലും നിങ്ങള്‍ക്ക് പങ്കുവെയ്ക്കാനുണ്ടെങ്കില്‍ ഈ ബ്ലോഗിന്റെ കോണ്ട്രിബ്യൂട്ടെര്‍സ് ലിസ്റ്റില്‍ ഉള്ള ആരെങ്കിലുമായി ബന്ധപ്പെടുക.
എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ തുടങ്ങട്ടെ.
Wednesday, December 27, 2006
Subscribe to:
Posts (Atom)